
ആലുവ : എക്സൈസ് സർക്കിൾ ഓഫീസ് ആലുവ .ആലുവ, എടത്തല, പൂക്കാട്ടുപടി, മുതിരക്കാട്ടുമുകൾ ഭാഗങ്ങളിൽ വ്യാപകമായി മദ്യ വില്പനയും മയക്കുമരുന്ന് വിൽപ്പനയും കൈമാറ്റം നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എടത്തല, പുക്കാട്ടുപടി ഭാഗത്ത് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി അഭിദാസിന്റെ നേതൃത്വത്തിൽ എക്സൈസ് പാർട്ടി നടത്തിയ പരിശോധനയിൽ പുക്കാട്ടുപടി-വയറോപ്സ് ജംഗ്ഷനിലുള്ള വ്യാപാരഭവന്റെ പുറകുവശത്തുള്ള വാടക കെട്ടിടത്തിൽ നിന്നും 1.100 kg കഞ്ചാവുമായി പശ്ചിമബംഗാൾ സംസ്ഥാനത്ത് മൂർഷിദാബാദ് ജില്ലയിൽ കുമാർപൂർ കലോതി ഗ്രാമത്തിൽ ബാബർ അലി മകൻ രജീബ് ഷേക്ക് എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. എടത്തല, പുക്കാട്ടുപടി, വയറോപ്സ് ജംഗ്ഷൻ, മുതിരക്കാട്ടുമുകൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്കും അതിഥി തൊഴിലാളികൾക്കും ഇടയിൽ ആയിരുന്നു പ്രതിയുടെ കഞ്ചാവ് വിൽപ്പന. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ. P K ഗോപി, A B സജീവ് കുമാർ. പ്രിവന്റ്റ്റീവ് ഓഫീസർമാരായ സുരേഷ് ബാബു, M M അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധാർത്ഥ്, അനൂപ്, വിഷ്ണു, രജിത്ത്, wceo ലിജി, ഡ്രൈവർ പ്രദീപ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.











