NEWS
ശ്രീ നാരായണ കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം
16/04/2026 09:15 PM IST
nila

ചെങ്ങന്നൂർ: ശ്രീ നാരായണ കോളേജിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കോമേഴ്സ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരെ ആവശ്യമുണ്ട്.അഭിമുഖം മേയ് ആറിന് രാവിലെ 9:30ന് കോളേജ് ഓഫീസിൽ നടക്കും.കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഉപമേധാവിയുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി കോളേജ് ഓഫീസിൽ അന്ന് രാവിലെ 9.30ന്
മുൻപായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പി.എച്ച്.ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











