11:45pm 04 May 2026
NEWS
ശ്രീ അയ്യപ്പാ കോളേജിൽ അതിഥി അധ്യാപക നിയമനം
04/05/2026  07:24 PM IST
nila
ശ്രീ അയ്യപ്പാ കോളേജിൽ അതിഥി അധ്യാപക നിയമനം

ഇരമല്ലിക്കര: ശ്രീ അയ്യപ്പാ കോളേജിൽ 2026-2027 അദ്ധ്യയന വർഷത്തേക്ക് കേരള സർവ്വകലാശാല യു .ജി .സി  മാനദണ്ഡങ്ങൾക്ക് അനുസൃതമായ യോഗ്യതകൾ ഉള്ളവരെ  അതിഥി അധ്യാപകരായി  നിയമിക്കുന്നു. എന്നാൽ നെറ്റ് / പി. എച്ച്. ഡി യോഗ്യതയുള്ള  ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരെയും പരിഗണിക്കുന്നതാണ് മലയാളം, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബയോ-കെമിസ്ട്രി, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് 2026   മെയ് 15ന് 10മണിക്കും, ഇംഗ്ലീഷ്, മീഡിയ സ്‌റ്റഡീസ്‌, കോമേഴ്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്സ് എന്നീ വിഷയങ്ങൾക്ക്  2026 മെയ് 19 ന് 10 മണിക്കും കോളേജിൽ വച്ച് അഭിമുഖം നടത്തുന്നു .താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളോടൊപ്പം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധന പൂർത്തിയാക്കിയ അതിഥി അധ്യാപക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണമെന്ന്
പ്രിൻസിപ്പൽ അറിയിച്ചു.

 ഫോൺ :0479-2427615

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img