12:20am 12 November 2026
NEWS
ശൈഖാ അൽ മയാസയുടെ ക്യാമറയിൽപെട്ടപ്പോൾകലാകാരനായി തെളിഞ്ഞ ഗാർഡ്
23/11/2025  03:03 PM IST
nila
ശൈഖാ അൽ മയാസയുടെ ക്യാമറയിൽപെട്ടപ്പോൾകലാകാരനായി തെളിഞ്ഞ ഗാർഡ്

 

ദോഹ:ഖത്തർ 
നാഷണൽ മ്യൂസിയത്തിലെ സെക്യൂരിറ്റി ഗാർഡിന്റെ ജീവിതം മാറ്റിയത് ഒറ്റ ഫോട്ടോയിലൂടെ.
 ഒരു സാധാരണ നിമിഷത്തിൽ പകർത്തിയ ഒരു ഫോട്ടോ ഒരാളുടെ ജീവിതം എത്രത്തോളം മാറ്റിമറിക്കാമെന്ന് തെളിയിക്കുന്ന കഥയാണ് നാഷണൽ മ്യൂസിയം ഓഫ് ഖത്തറിൽ നടന്നത്.
ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ശൈഖാ അൽ മയ്യാസ ബിൻത് ഹമദ് അൽ താനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ ഒപ്പം നിന്നുകൊണ്ടിരിക്കുന്ന സെക്യൂരിറ്റി ഗാർഡ് അബ്ദുൽ റഹ്മാൻ ഹുസൈന്റെ ജീവിതത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്.
“Our latest talent discovery at the National Museum of Qatar.”
2021ൽ ഖത്തറിലെ നാഷണൽ മ്യൂസിയത്തിൽ സെക്യൂരിറ്റി ഗാർഡായി ചേർന്നപ്പോൾ അത് ഒരു സാധാരണ ജോലി മാത്രമായിരുന്നുഅബ്ദുൽ റഹ്മാൻ ഹുസൈന്.
പക്ഷേ ദിവസേനെ, അദ്ദേഹത്തെ ചുറ്റിപ്പറ്റിയിരുന്ന പൈതൃകം, പ്രദർശനങ്ങൾ, കഥകൾഇവയാണ് പുതിയൊരു ലോകം തുറന്നത്.
ഇത് എന്റെ ക്ലാസ്‌റൂമാണ്… ഇവിടെ ഞാൻ ചരിത്രവും സൃഷ്ടിപ്രതിഭയും സംസ്കാരവും പഠിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.വിശ്രമസമയങ്ങളിൽ അബ്ദുൽ റഹ്മാൻ ഹുസൈൻ
 വരയ്ക്കുന്ന ചിത്രങ്ങൾ ആദ്യമായി ശ്രദ്ധിച്ചത് സഹപ്രവർത്തകരായിരുന്നു. പിന്നീട്, തന്റെ സ്വന്തം ഡിസൈൻ ചെയ്ത ഒരു ആർട് വർക്ക്  മ്യൂസിയം സി.ഇ.ഒ മുഹമ്മദ് അൽ റുമൈഹിയ്ക്ക് സമ്മാനിച്ചത് അബ്ദുൽ റഹ്മാൻ ഹുസൈന്റെ
 ജീവിതത്തിലെ ഏറ്റവും അഭിമാന നിമിഷങ്ങളിൽ ഒന്നായിമാറി.കെനിയ സ്വദേശിയായ അബ്ദുൽ റഹ്മാൻ വളർന്നത് കലയെ വിലമതിക്കാത്ത  സമൂഹത്തിലാണ്. ജീവിതത്തിൽ ഒരിക്കലും കലാഭാവനകളെ പിന്തുണയ്ക്കപ്പെട്ടിട്ടില്ലെങ്കിലുംഖത്തർ അദ്ദേഹത്തിന്റെ പ്രതിഭയെതിരിച്ചറിഞ്ഞതോടെ 
ജീവിതം ഗാർഡിൽ നിന്ന് ആർട്ടിസ്റ്റിലേക്ക്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img