
പുതിയ ജിഎസ്ടി നിരക്കുകൾക്ക് കേന്ദ്രമന്ത്രിതല സമിതി അംഗീകാരം നൽകി. നിലവിലുണ്ടായിരുന്ന 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കി. ഇനിമുതൽ അഞ്ചു ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടു സ്ലാബുകൾ മാത്രമാകും ജിഎസ്ടിയിലുണ്ടാകുക. കേന്ദ്രമന്ത്രിമാരുടെ ഉപസമിതി അംഗീകരിച്ച പുതിയ നിരക്കുകൾ ജിഎസ്ടി കൗൺസിൽ കൂടി അംഗീകരിച്ചാലേ പ്രാബല്യത്തിൽ വരൂ.
നിലവിൽ 12 ശതമാനം നികുതിയുള്ള ഇനങ്ങളിൽ ഭൂരിപക്ഷവും അഞ്ചു ശതമാനം സ്ലാബിൽ വരുമെന്നാണ് റിപ്പോർട്ട്. 28ശതമാനം നികുതിയുള്ളവ കൂടുതലും 18ശതമാനത്തിന്റെ സ്ലാബിൽ ഉൾപ്പെടും. ആഢംബര കാറുകളുടെ നികുതി 40 ശതമാനത്തിൽ താഴെയായി നിജപ്പെടുത്തിയേക്കുമെന്നാണ് സൂചന. ആരോഗ്യ ഇൻഷുറൻസുകൾക്ക് ജിഎസ്ടി ചുമത്തുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. അന്തിമതീരുമാനം ജിഎസ്ടി കൗൺസിലിൽ ഉണ്ടാകും.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജി.എസ്.ടി ഇളവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്.











