10:14pm 30 July 2026
NEWS
സംസ്ഥാനത്ത് സ്വർണവ്യാപാര സ്ഥാപനങ്ങളിൽ ജിഎസ്ടിയുടെ മിന്നൽ പരിശോധന
30/07/2026  07:08 PM IST
NILA
 സംസ്ഥാനത്ത് സ്വർണവ്യാപാര സ്ഥാപനങ്ങളിൽ ജിഎസ്ടിയുടെ മിന്നൽ പരിശോധന

 

കൊച്ചി: സ്വർണവ്യാപാര മേഖലയിലെ നികുതിവെട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ്-ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പരിശോധനകൾ ആരംഭിച്ചത്. ജ്വല്ലറികൾക്ക് പുറമെ ചില വ്യാപാരികളുടെ വീടുകളിലും പരിശോധന പുരോഗമിക്കുകയാണ്.

നികുതിവെട്ടിപ്പ്, രേഖകളില്ലാത്ത സ്വർണ ഇടപാടുകൾ, കണക്കിൽപ്പെടാത്ത സ്വർണ ശേഖരം, ജിഎസ്ടി നിയമങ്ങളുടെ ലംഘനം എന്നിവ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img