കൊച്ചി: ജനറല്‍ ഇന്‍ഷൂറന്‍സ് രംഗത്ത് വ്യക്തിഗത ഹെല്‍ത്ത് പോളിസികളുടെ 18 ശതമാനം ഉണ്ടായിരുന്ന ജി എസ് ടി ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാറിന്റേയും ജി എസ് ടി കൗണ്‍സിലിന്റേയും നടപടി ആള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് അസോസിയേഷന്‍ കേരള സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. ഈ ആവശ്യം ഉന്നയിച്ച് 2020 ഫെബ്രുവരിയില്‍ അസോസിയേഷന്‍ കേന്ദ്രമന്ത്രിമാരായ അനുരാഗ് സിംഗ് താക്കൂറിനും ധനമന്ത്രി നിര്‍മല സീതാരാമനും നിവേദനം നല്‍കിയിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.
കേരള ധനമന്ത്രി കെ എന്‍ ബാലഗോപാലിനോടും സംഘടന ഈ ആവശ്യം ഉന്നയിച്ച് നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ കൂടി ഫലമായാണ് ഇപ്പോള്‍ പൂര്‍ണമായും ജി എസ് ടി ഒഴിവാക്കിയതെന്നും സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം എ സത്താര്‍, സെക്രട്ടറി അഹമ്മദ് കുട്ടി കളരിക്കല്‍, സതീഷ് ബാബു, വി എസ് ശ്രീനിവാസന്‍, അന്‍വര്‍ ബാഷ, വിക്ടര്‍ ജോര്‍ജ്ജ്, ശിവകുമാര്‍, എഡ്വിന്‍ ഫെര്‍ണാണ്ടസ്, സഞ്ചയന്‍ സി കെ എന്നിവര്‍ പങ്കെടുത്തു.