NEWS
കൊല്ലത്ത് ദമ്പതികളെയും മാതാപിതാക്കളെയും വീട്ടിൽ കയറി വെട്ടി
16/02/2025 03:06 PM IST
nila

കൊല്ലം: കൊട്ടാരക്കര മൈലത്ത് ദമ്പതികളെയും മാതാപിതാക്കളെയും വീട്ടിൽ കയറി വെട്ടി. മൈലം സ്വദേശി അരുൺ, അരുണിൻറെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരാണ് ആക്രമണത്തിനിരയായത്. പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവർ ചേർന്നാണ് ഇവരെ മർദ്ദിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽപോയി.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ രണ്ടു പേരും സഹോദരങ്ങളാണ്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബങ്ങൾ തമ്മിൽ പലകാര്യങ്ങളിലും പ്രശ്നമുണ്ടായിരുന്നതായും ഈ പകയെ തുടർന്നാണ് ആക്രമണമെന്നുമാണ് കൊട്ടാരക്കര പൊലീസ് പറയുന്നത്. പ
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











