NEWS
വധുവിനൊപ്പം നൃത്തം ചെയ്യവേ നവവരൻ കുഴഞ്ഞുവീണ് മരിച്ചു
30/09/2025 10:45 AM IST
nila

വിവാഹ സത്കാരത്തിനിടെ നവവരൻ കുഴഞ്ഞുവീണ് മരിച്ചു. ഈജിപ്റ്റിലാണ് സംഭവം. അഷ്റഫ് അബു ഹക്കം എന്ന യുവാവാണ് മരിച്ചത്. നവവധുവിനൊപ്പം നൃത്തം ചെയ്യുന്നതിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. ബന്ധുക്കൾ ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോേക്കും മരിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു.
വധുവിന്റെ കൈപിടിച്ച് ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടെയാണ് അഷ്റഫ് അബു ഹക്കം കുഴഞ്ഞുവീണത്. ഈജിപ്തിലെ പരമ്പരാഗ നൃത്തത്തിലുപയോഗിക്കുന്ന സൈദി വടി വീശിയാണ് രണ്ടുപേരും ചുവടുവെച്ചിരുന്നത്. ഈ സൈദി വടികൾ വിശേഷാവസരങ്ങളിൽ എപ്പോഴും ഉപയോഗിക്കാറുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











