10:50am 24 October 2026
NEWS

വിവാഹത്തിനു മണിക്കൂറുകൾക്കു മുമ്പ് പ്രതിശ്രുത വധുവിനെ യുവാവ് കൊലപ്പെടുത്തി

16/11/2025  04:02 PM IST
nila
  വിവാഹത്തിനു മണിക്കൂറുകൾക്കു മുമ്പ് പ്രതിശ്രുത വധുവിനെ യുവാവ് കൊലപ്പെടുത്തി

വിവാഹത്തിനു മണിക്കൂറുകൾക്കു മുമ്പ് പ്രതിശ്രുത വധുവിനെ യുവാവ് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗറിൽ ടെക്രി ചൗക്കിലാണ് സംഭവം. സാജൻ ബാരയ്യ എന്നയാളാണ് പ്രതിശ്രുത വധു സോണി ഹിമ്മത് റാത്തോഡിനെ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.  സാരിയുടെ പേരിലുണ്ടായ തർക്കത്തെത്തുടർന്നാണ് യുവാവ് സോണി ഹിമ്മത് റാത്തോഡിനെ കൊലപ്പെടുത്തിയത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 

ഒന്നര വർഷമായി ലിവ് ഇൻ പങ്കാളികളായിരുന്നു സാജനും സോണിയും. പിന്നീട് ഇവരുടെ വിവാഹനിശ്ചയം നടന്നു. ശനിയാഴ്ച വിവാഹം നടക്കാനിരിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് മണിക്കൂറുകൾക്കു മുമ്പ് വിവാഹസാരിയെയും പണത്തെയും ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ സാജൻ ഇരുമ്പ് പൈപ്പുകൊണ്ട് സോണിയുടെ തലയ്ക്കടിക്കുകയും തല പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തു.

സംഭവസ്ഥലത്തുവച്ചു തന്നെ സോണി കൊല്ലപ്പെട്ടു. തുടർന്ന് വീടും അടിച്ചു തകർത്ത ശേഷമാണ് സാജൻ സ്ഥലംവിട്ടത്. ശനിയാഴ്ച അയൽക്കാരിൽ ഒരാളുമായി സാജൻ തർക്കത്തിലേർപ്പെടുകയും ഇതിൽ ഇയാൾക്കെതിരെ പരാതി ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img