11:43pm 10 November 2026
NEWS
ഗ്രീൻടീൻസ് വെക്കേഷൻ ക്യാമ്പ് ശ്രദ്ധേയമായി
20/08/2025  09:54 AM IST
nila
ഗ്രീൻടീൻസ്  വെക്കേഷൻ ക്യാമ്പ് ശ്രദ്ധേയമായി

ദോഹ: ഖത്തർ കെഎംസിസിയുടെ വിദ്യാർത്ഥി വിഭാഗമായ ഗ്രീൻ ടീൻസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ വെക്കേഷൻ ക്യാമ്പ് ശ്രദ്ധേയമായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ വിവിധ സെഷനുകളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിന പ്രതിജ്ഞയോടെ ആരംഭിച്ച പരിപാടി ഖത്തർ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്‌ഘാടനം ചെയ്തു. വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ്.എ.എം  ബഷീർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കെഎംസിസി സംസ്ഥാന സെക്രട്ടറി ഫൈസൽ മാസ്റ്റർ ആശംസകൾ നേർന്നു.ക്വിസ്  മാസ്റ്റർ ഷഫീർ പാലപ്പെട്ടി ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. കുട്ടികൾക്കായി വിവിധ വിജ്ഞാന വിനോദ മത്സരങ്ങൾ, ഫൺ ഗെയിംസ്, മറ്റു ഗ്രൂപ് ആക്റ്റിവിറ്റീസ്, കരാട്ടെ പരിശീലനം  എന്നിവ നടത്തി. പിടി ഫിറോസ്, റയീസ് വടകര,  ലത്തീഫ് പാതിരപ്പറ്റ, ഷാഹിയ നാദാപുരം, അൽത്താഫ് ഷറഫ്, ബഷീർ കരിയാട്, അബ്ദുസ്സമദ് മണലൂർ, ഉബൈദ് കുയ്യാന, ഗ്രീൻ ടീൻസ് എക്സിക്കുട്ടീവ് അംഗങ്ങളായ മിൻഹ ഫാത്തിമ, നിംഹ അബ്ദുൽ റഫീക്ക്, ഹാദിയ അബ്ദുല്ല എന്നിവർ നേത്യത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img