01:27am 08 November 2026
NEWS
ഗ്രീൻ ടീൻസ് ഫാമിലി ഇഫ്ത്താർ സംഗമവും ഈസക്ക അനുസ്മരണവും നടത്തി


25/03/2025  09:30 AM IST
nila
ഗ്രീൻ ടീൻസ് ഫാമിലി ഇഫ്ത്താർ സംഗമവും ഈസക്ക അനുസ്മരണവും നടത്തി

കെ.എം.സി.സി ഖത്തർ വിദ്യാർത്ഥി വിഭാഗം ഗ്രീൻ ടീൻസ് ദോഹ അത്ലൻ ക്ലബ് ഹൗസിൽ വെച്ചു നടത്തിയ   ഫാമിലി ഇഫ്ത്താർ സംഗമം കുട്ടികളുടെയും രക്ഷിതാക്കളുടെയും  പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി വീടുകളിൽ പാകം ചെയ്ത ഭക്ഷണം കൊണ്ടുവന്നു നടത്തിയ ഇഫ്ത്താർ സംഗമത്തിൽ  അഞ്ഞൂറിലധികം അധികം ആളുകൾ പങ്കെടുത്തു. സംഘാടകർ ആവശ്യപ്പെട്ട വിഭവങ്ങൾ ഓരോ കുടുംബങ്ങളും സ്വയം ഏറ്റെടുക്കുകയായിരുന്നു. പരീക്ഷാചൂടിൽ നിന്നും മോചിതരായ വിദ്യാർത്ഥികൾക്ക് ഒത്തുകൂടാനുള്ള ഒരു വേദി കൂടി ആയി മാറിയ ഇഫ്ത്താർ സംഗമം ഗ്രീൻ ടീൻസ് ചെയർമാൻ പിടി ഫിറോസിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എ യുമായ  പാറക്കൽ അബ്ദുള്ള ഉത്‌ഘാടനം ചെയ്തു. 

എന്നും ഗ്രീൻ ടീൻസിനു താങ്ങും തണലുമായിരുന്ന കെ  ,മുഹമ്മദ് ഈസയെ അനുസ്മരിച്ചു കൊണ്ട് കെ.എം.സി.സി ഖത്തർ സംസ്ഥന പ്രസിഡണ്ട് ഡോക്ടർ അബ്ദുസമദ് സംസാരിച്ചു.സേവന സന്നദ്ധതയുടെയും കർമ്മ നൈരന്തര്യത്തിന്റെയും ആൾരൂപമായിരുന്ന ഈസക്കയുടെ ജീവിതം ഈ കാലഘട്ടത്തിൽ മാത്രമല്ല വരും തലമുറക്കും വലിയ പ്രചോദനമായി നിലകൊഉള്ളുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു 

സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇന്ത്യൻ എംബസിക്കു കീഴിൽ ഉള്ള വിവിധ  അപെക്സ് ബോഡി ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ട ഡോക്ടർ അബ്ദുസമദ്, ജാഫർ തയ്യിൽ, അഫ്സൽ വടകര, ഹംസ കരിയാട് എന്നിവരെ യഥാക്രമം ഗ്രീൻ ടീൻസ് ഭാരവാഹികളായ അക്ബർ അറക്കൽ, ഹാഷിർ കൽപറ്റ, അഷ്‌റഫ് റയ്യാൻ, ബഷീർ കരിയാട് എന്നിവർ ആദരിച്ചു. കെ.എം.സി.സി ഖത്തർ സംസ്ഥാന ട്രെഷറർ പി.എസ്.എം ഹുസൈൻ,  ഭാരവാഹികളായ ഗ്രീൻ ടീൻസ് ചുമതല ഉള്ള  ഫൈസൽ മാസ്റ്റർ, താഹിർ താഹകുട്ടി, സൽമാൻ കുറ്റിയാടി, ഉപദേശക സമിതി അംഗം  മുസ്തഫ എലത്തൂർ, അസീസ് ഹാജി എടച്ചേരി, അബ്ദുൽ റഹൂഫ് കൊണ്ടോട്ടി, വിവിധ ജില്ലാ, സബ്-കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 

ഗ്രീൻ ടീൻസ് ഭാരവാഹികളായ ആബിദീൻ കൊടുവള്ളി, അൽത്താഫ് കുറ്റിയാടി, ഷഹിയ എ.കെ. ഹാരിസ് കൊയിലാണ്ടി, ലത്തീഫ് പാതിരിപ്പറ്റ, ഉബൈദുള്ള കുയ്യന, മുഹമ്മദ് ഇർഫാൻ, ഇശൽ സൈന, മുഹമ്മദ് ഹാഷിർ, ഗ്രീൻ ടീൻസ് വളണ്ടിയേഴ്‌സ് എന്നിവർ എന്നിവർ നേതൃത്വം നൽകി. ഗ്രീൻ ടീൻസ് ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി സ്വാഗതവും പി.എസ് റാഫി  നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img