
റോട്ടറി ഡിസ്ട്രിക്റ്റ് 3205 കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഗ്രീൻ ഹെൽത്ത് സമ്മിറ്റ് & എക്‌സ്‌പോ യെ കുറിച്ചുള്ള വിശദാമ്ശങ്ങൾ റൊട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ ജി എൻ രമേശ് കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ വച്ച് നടന്ന പത്ര സമ്മേളനത്തിൽ വിശദീകരിക്കുന്നു. ദിനേശ് വാരൃർ, ഡോ ടി വിനയകുമാർ, ഡോ എ ശ്രീകുമാർ, അലക്‌സ് ജോസഫ്, ഡോ കെ രമേഷ് കുമാർ എന്നിവർ സമീപം.
ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് റോട്ടറി കൊച്ചിന്‍ സെന്‍ട്രല്‍ ആണ്.തിയ്യതിയും സമയവും: 2025 ഒക്ടോബര്‍ 25, ശനിയാഴ്ച, രാവിലെ 9 മണി മുതല്‍.സ്ഥലം: ഹൈവേ ഗാര്‍ഡന്‍ ഹോട്ടല്‍.ഈ പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, 'നമ്മുടെ സമൂഹത്തില്‍' നാം നേരിടുന്ന വാര്‍ദ്ധക്യം, ഭക്ഷണം ഒരു മരുന്ന്, വനിതാ ശാക്തീകരണം: സഹകരണം, ലിവിംഗ് വില്‍ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം എന്നീ വിഷയങ്ങളിലെ വെല്ലുവിളികളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ്.പ്രവേശനം എല്ലാവര്‍ക്കും സൗജന്യമാണ്.വാര്‍ദ്ധക്യകാല വെല്ലുവിളികള്‍, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, ഭക്ഷണം മരുന്നായി ഉപയോഗിക്കല്‍, സ്ത്രീകളുടെ ആരോഗ്യ വെല്ലുവിളികള്‍, നൂതന ചികിത്സാ രീതികള്‍, അംഗീകൃത സി.പി.ആര്‍. പരിശീലനം (ഇജഞ ഠൃമശിശിഴ), ലിവിംഗ് വില്‍ ڊ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം തുടങ്ങിയ വിവിധ പാനല്‍ ചര്‍ച്ചകള്‍ കൂടാതെ, പോസിറ്റീവ് ഹെല്‍ത്തിന്‍റെ മറ്റ് മേഖലകളില്‍ സൗജന്യ സേവനങ്ങളും ഇളവുകളോടുകൂടിയ സേവനങ്ങളും ഞങ്ങള്‍ നല്‍കുന്നു.സൗജന്യ കൗണ്‍സിലിംഗിനായി കൗണ്‍സിലര്‍മാര്‍ ഉണ്ടായിരിക്കുന്നതാണ്:പ്രകൃതി ചികിത്സാ കണ്‍സള്‍ട്ടേഷന്‍ (ചമൗൃീുമേവ്യേ)മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ കണ്ണ് പരിശോധന (ഋ്യല ഇവലരസൗു)ജനിതക കൗണ്‍സിലിംഗ് (ഏലിലശേര ഇീൗിലെഹഹശിഴ)അസ്ഥി സാന്ദ്രതാ വിശകലനം (ആീില റലിശ്യെേ മിമഹ്യശെെ)അംഗീകൃത സി.പി.ആര്‍. പരിശീലനം (ഇലൃശേളശലറ ഇജഞേ ൃമശിശിഴ).ഉദ്ഘാടന സമ്മേളനത്തില്‍ രാവിലെ 9 മണിക്ക് ഭദ്രദീപം തെളിയിക്കും. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. ജി. എന്‍. രമേഷ് ആയിരിക്കും മുഖ്യാതിഥി.വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ബഹു വ്യവസായ, കയര്‍, നിയമ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് മുഖ്യാതിഥിയാകും.വിഖ്യാത ബ്രാന്‍ഡായ 'ദി മൈന്‍ഡ് വര്‍ക്ക്ഷോപ്പി'ന്‍റെ സ്രഷ്ടാവായ പ്രൊഫ. ഡോ. ഉഷി മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. ഉഷി വിസ്ഡം വര്‍ക്ക്സിന്‍റെ (ഉൃ ഡവ്യെ'െ ണശറെീാ ണീൃസെ) സ്ഥാപക സി.ഇ.ഒ.യും പ്രിന്‍സിപ്പല്‍ കോച്ചുമാണ്. കര്‍ണാടക, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഐ.എച്ച്.ആര്‍.ഒ.യുടെ (കഒഞഛ) റീജിയണല്‍ മേധാവിയും കൂടിയാണ് ഡോ. ഉഷി മോഹന്‍ദാസ്.റൊട്ടറി പോസിറ്റീവ് ഹെല്‍ത്ത് ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍: ഡോ. എ. ശ്രീകുമാര്‍(റോട്ടറി കൊച്ചിന്‍ സെന്‍ട്രല്‍.)കണ്‍വീനര്‍: ഡോ. രമേഷ് കുമാര്‍ കെ., (റോട്ടറി കൊച്ചിന്‍ സെന്‍ട്രല്‍.)റോട്ടറി കൊച്ചിന്‍ സെന്‍ട്രല്‍ പ്രസിഡന്‍റ് അലക്സ് ജോസഫ് എന്നിവരും സംബന്ധിക്കും.സമ്മിറ്റിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ (കങഅ) ചാരിറ്റി വിഭാഗമായ അരികെ (അഞകഗഋ), അഹം പാലിയേറ്റീവ് കെയര്‍ സെന്‍റര്‍ (അഒഅങ ജമഹശമശ്ലേ ഇമൃല ഇലിൃലേ) എന്നിവ പിന്തുണ നല്‍കുന്നു.റെഡി ടു ഈറ്റ് ഭക്ഷണ കൗണ്ടറുകള്‍ ( ുമശറ )ക്ഷേമത്തിനും ആരോഗ്യകരമായ ജീവിതത്തിനും വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും സ്റ്റാളുകള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
Photo Courtesy - Google








