
ചെങ്ങന്നൂർ: വെൺമണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർഥാടന ഇടവകയിൽ വലിയ പെരുന്നാളും തിരുവചന ശുശ്രൂഷയും എട്ടുനോമ്പാചരണവും ഒന്നു മുതൽ എട്ട് വരെ നടക്കും.
ഒന്നിന് രാവിലെ ഏഴിന് ചെന്നൈ ഭദ്രാസനധിപൻ ഗീവർഗീസ് മാർ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന, പാച്ചോർ നേർച്ച വിഭവ സമാഹരണം. തുടർന്ന് വലിയ പള്ളി, കൊച്ചുപള്ളി, ഇല്ലത്തുമേപ്പുറം കുരിശടി, കളത്തിൽതാഴെ കുരിശടി എന്നിവിടങ്ങളിൽ കൊടിയേറ്റ്. ഫിലോബിബ്ലിക്ക ക്രൈസ്തവ പൈതൃക പ്രദർശന ഉദ്ഘാടനo . വൈകിട്ട് ഏഴിന് ഇടവക പട്ടക്കാരൻ ഫാ. സാമുവൽ കുറ്റിക്കാട്ട് കോർ എപ്പിസ്കോപ്പ കൺവൻഷൻ ഉദ്ഘാടനം ചെയ്യും
രണ്ടിന് രാവിലെ ഏഴിന് വി. മൂന്നിന്മേൽ കുർബാന, പിതൃസ്‌മരണ, സെമിത്തേരികളിൽ ധൂപപ്രാർഥന. മൂന്നിന് രാവിലെ ഏഴിന് വി.മൂന്നിന്മേൽ കുർബാന
നാലിന് രാവിലെ ഏഴിന് മാവേലിക്കര ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന. 10.30-ന് കുടുംബ സംഗമം ; കോട്ടയം മെഡിക്കൽ കോളജ് റിട്ട പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്ക്ലാസ് നയിക്കും
അഞ്ചിന് രാവിലെ ഏഴിന് വി. മൂന്നിന്മേൽ കുർബാന, മധ്യസ്ഥപ്രാർഥന,
ആറിന് രാവിലെ ഏഴിന് അഹമ്മദബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലിത്തയുടെ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന. മെറിറ്റ് അവാർഡ് വിതരണം 10.30-ന് സെമിനാർ ഹൈക്കോടതി മുൻ
ചീഫ് ജസ്റ്റിസ് ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്യും ജില്ലാ
ഫാമിലി കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ക്ലാസ് നയിക്കും
ഏഴിന് രാവിലെ ഏഴിന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന. വൈകിട്ട് ഏഴിന് കൊച്ചുപള്ളിയിൽ നിന്നും വലിയ പള്ളിയിലേക്ക് ഭക്തിനിർഭരമായ റാസ. 9.45-ന് ചെങ്ങന്നൂർ ഭദ്രാസനധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ ശ്ലൈഹീക വാഴ് വ്
എട്ടിന് രാവിലെ ഏഴിന് ചെങ്ങന്നൂർ ഭദ്രാസനധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന, നേർച്ച വിളമ്പ്. രണ്ടിന് കൊച്ചുപള്ളിയിൽ നിന്നാരംഭിക്കുന്ന റാസ, ഇല്ലത്തുമേപ്പുറം ജംഗ്ഷനിൽ മതസൗഹാർദ സന്ദേശത്തിന് ശേഷം വലിയ പള്ളിയിൽ സമാപിക്കും. തുടർന്ന് കൊടിയിറക്ക്.
എല്ലാ ദിവസവും രാവിലെ ഏഴിന് പ്രഭാത നമസ്ക്കാരം വൈകിട്ട് 5.30-ന് സന്ധ്യാനമസ്‌കാരവും ഏഴിന് തിരുവചന ശുശ്രൂഷയും ഉണ്ടാകുമെന്ന്
ഇടവക വികാരി ഫാ. ജാൾസൺ പി. ജോർജ്, ട്രസ്റ്റി എ. ജി. യോഹന്നാൻ, സെക്രട്ടറി എ. എസ്. ജോർജ്ജുകുട്ടി, ജനറൽ കൺവീനർ സി. കെ. ബിജു, പബ്ലിസിറ്റി കൺവീനർ റെജി ജോർജ് എന്നിവർ
പത്ര സമ്മേളനത്തിൽ പറഞ്ഞു










