12:23pm 11 November 2026
NEWS
ചിത്ര നൃത്യം : ഖത്തറിൻ്റെ സാംസ്കാരിക ഭൂപടത്തിൽ പുതിയ അദ്ധ്യായം രചിച്ച് ജി.ആർ.സി.സി
30/09/2025  09:57 AM IST
nila
ചിത്ര നൃത്യം : ഖത്തറിൻ്റെ സാംസ്കാരിക ഭൂപടത്തിൽ പുതിയ അദ്ധ്യായം  രചിച്ച് ജി.ആർ.സി.സി

 

അനുകരണങ്ങളിൽ നിന്ന് അകന്ന്, തികച്ചും വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്യുന്ന  ജി.ആർ.സി.സി.യുടെ ഏറ്റവും പുതിയ  'ചിത്ര നൃത്യം' എന്ന സവിശേഷമായ നൃത്ത കലാ പരിശീലന ശിൽപ്പശാല ഇന്നലെ സമാപിച്ചു .  

ചിത്രകലയും നൃത്തവും സംയോജിപ്പിച്ചുകൊണ്ട്, കലാചരിത്രത്തിൽ  ആദ്യമായിട്ടാണ്  ഇത്തരമൊരു ഏകദിന  വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്  . ജി.ആർ.സി.സി.യുടെ മുൻ പരിപാടികളെപ്പോലെ തന്നെ, ഈ 'ചിത്ര നൃത്യവും' ഗംഭീര വിജയമായി.

.  തന്റെ അനിഷേധ്യമായ ചിത്രയാത്രയിൽ അവസരങ്ങളൊരുക്കുന്ന റോഷ്നി ടീച്ചറുടെ മറ്റൊരു നാഴിക കല്ലാണ് വ്യത്യസ്ഥതയാർന്ന ഇത്തരമൊരു ശില്പശാല.
ഹൃദയവിശാലതയുടെയും കഠിനാദ്ധ്വാനത്തിൻറെയും  പരിണിത ഫലമാണ് ഇത്ര  വിജയകരമായി  ഈ ആർട്ട് - ഡാൻസ് വർക്ക് ഷോപ്പിനെ  രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടതാക്കിയത്.    

ജി.ആർ.സി.സി.യുടെ അമരത്ത് നിന്ന് ഈ സംഘടനയെ  നയിക്കുന്ന രോഷ്നി ടീച്ചറുടെ നൂതനമായ ആശയങ്ങളുടേയും അശ്രാന്ത പരിശ്രമത്തിന്റേയും ഫലമാണ് ഖത്തറിൽ തന്നെ ആദ്യമായി നടന്ന ഈ പഠന പരിശീലന കളരി.

നിരവധി വ്യത്യസ്തതകളുമായി തുടർയാത്രക്കുള്ള ഊർജ്ജം ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങാൻ ഈ വിജയം പ്രോത്സാഹനമായി എന്ന് റോഷ്‌നി ടീച്ചറും മറ്റു സംഘാടകരും അറിയിച്ചു.

വിദ്യാർത്ഥികൾക്ക് ചിത്രകലയുടെ പ്രാഥമിക  പരിശീലനവും മത്സരത്തിൽ വിജയിക്കുന്നതിനുള്ള സാങ്കേതികമായ ടിപ്സുകളും   രോഷ്നി കൃഷ്ണൻ പരിചയപ്പെടുത്തിക്കൊടുത്തു , പരിമിത സമയത്തിനുള്ളിൽ ചിത്രകലയെ മനോഹരവും മികവുറ്റതും ആക്കുന്നതിനുള്ള  രഹസ്യങ്ങൾ അവർ പങ്കുവെച്ചു. മുഖങ്ങൾ  ശരിയായി വരയ്ക്കുന്നതിന്  പ്രത്യേക ഷോർട്ട്‌കട്ടുകൾ ഉൾപ്പെടെയുള്ള കലാപഠന സാങ്കേതിക വിദ്യകൾ വിദ്യാർത്ഥികൾക്ക് പരിശീലന രീതിയായി അവർ  അവതരിപ്പിച്ചു. ഈ ക്ലാസിലൂടെ രോഷ്നി ടീച്ചർ വേഗത്തിലും സാങ്കേതികത്തികവിലും ചിത്രങ്ങൾ വരയ്ക്കുന്നതിനെക്കുറിച്ചും മത്സരത്തിൽ അവയെ എങ്ങനെ സമ്മാനാർഹമാക്കുന്നുവെന്നും പരിചയപ്പെടുത്തി. നൂറു ദിന തുടർ വരചലഞ്ചിൽ പങ്കെടുത്ത് അത് വിജയകരമായി പൂർത്തിയാക്കിയ  ഖത്തറിലെ ആദ്യചിത്രകാരി കൂടിയാണ് രോഷ്നി ടീച്ചർ 

നർത്തകിയും അധ്യാപികയുമായ കലാമണ്ഡലം ജയ ടീച്ചർ ചുരുങ്ങിയ സമയം  കൊണ്ട് തന്നെ സെമിക്ലാസിക്കൽ നൃത്തത്തിന്റെ പ്രാരംഭ ഘട്ടങ്ങളും മുദ്രകളും പദചലനങ്ങളും തന്റേതായ ഹ്രസ്വമാര്ഗ്ഗങ്ങളിലൂടെ കുരുന്നുകാലിലേക്ക് സന്നിവേശിപ്പിച്ചു.

നിറച്ചാർത്തുകളും അനുഭവങ്ങളും സാങ്കേതികതയും കുരുന്നുകളുടെ വിരലുകളിലൂടെ യാഥാർത്ഥ്യമായപ്പോൾ, ഓരോ വരകളും കവിതകളായി, ഓരോ സ്വപ്നങ്ങളായി. തൂവൽ മുളച്ച് അനന്തമായ കലയുടെ ആകാശത്തേക്ക് ചിറക് വിരിച്ച ഈ കുട്ടികളുടെ പ്രകടനം ഖത്തറിൻ്റെ സാംസ്കാരിക ഹൃദയത്തിൽ ഒരു പുതു താളം സൃഷ്ടിച്ചു. വ്യത്യസ്തമായ ഓർമ്മകളുടെ സുവർണ്ണ താളിൽ കൊത്തിവെച്ച പേരാണ് ജി.ആർ.സി.സി. എന്ന് ഒരിക്കൽക്കൂടി ഈ പരിപാടി തെളിയിച്ചു.

അനന്തമായ കലയുടെ ആകാശത്തേക്ക് ചിറകുവിരിച്ച കുരുന്നുകൾ വ്യത്യസ്തതയുടെയും സാങ്കേതികയുടെയും ചിത്ര നൃത്ത ലോകത്തിന്റെ അനന്തതയിലേക്ക് പതിയെ കാലെടുത്ത് വയ്ക്കുകയായിരുന്നു. തുടർ പഠനങ്ങളും ഇത് പോലെ തികച്ചും സൗജന്യമായ ശില്പശാലകളും തുടർന്നും ജി.ആർ.സി.സിയുടെ ഭാഗത്തു നിന്ന് ഉണ്ടാകും എന്ന് സംഘാടക സമിതി അറിയിച്ചു.
കുരുന്നുകളുടെ  വിരലുകളിലൂടെ സാങ്കേതികതയുടെ പിൻബലത്തിൽ നിറച്ചാർത്തുകളും അനുഭവങ്ങളും യാഥാർത്ഥ്യമായപ്പോൾ ഓരോ വരകളും കവിതകളായി രൂപാന്തരപ്പെട്ടു. കുട്ടികളുടെ സ്വപ്നങ്ങൾക്ക് തൂവൽ മുളച്ച്, അത് അനന്തമായ കലയുടെ ആകാശത്തേക്ക് ചിറക് വിരിക്കുന്ന കാഴ്ചയാണ് സദസ്സ് കണ്ടത്. നൃത്തതാളങ്ങൾ പുഴയുടെ ഓളങ്ങൾ പോലെ ഒഴുകി നീങ്ങുകയും, പുതിയ കഥകൾ നെയ്യുകയും ചെയ്തതിലൂടെ ഖത്തറിൻ്റെ സാംസ്കാരിക ഹൃദയത്തിൽ ഒരു പുതു താളം സൃഷ്ടിക്കപ്പെട്ടു. അവരുടെ കണ്ണുകളിൽ നക്ഷത്രവർണ്ണങ്ങളിൽ തിളങ്ങിയ കൗതുകങ്ങളുടെയും പുതുമകളുടെയും നിറശോഭ സദസ്സിന് നവ്യാനുഭവമായി. കുട്ടികളുടെ നിഷ്കളങ്കമായ ചിരി ഇന്നലത്തെ  സായാഹ്നത്തെ വർണ്ണാഭമാക്കി.

ഗുരുക്കന്മാർ തങ്ങളുടെ സമ്പന്നമായ കലാസപര്യയാണ് ശിഷ്യർക്ക് പകർന്നു നൽകിയത്. ഇത് കേവലം ഒരു കലാ പഠന ക്ലാസ്സ് മാത്രമല്ല, കാലത്തിലൂടെ പ്രതിധ്വനിക്കുന്ന വ്യത്യസ്തമായ കലയുടെ ഓർമ്മകുറിപ്പുകളായി  മാറി. വർണ്ണം നിറഞ്ഞൊഴുകിയും, നൃത്തം കവിഞ്ഞൊഴുകിയും, സംഘാടകരും കലാകാരന്മാരും ഒരുമിച്ചൊഴുകിയത് ഒരു പുതിയ അധ്യായം രചിക്കുവാനായിരുന്നു. ഈ സംരംഭത്തിൻ്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ ആത്മതേജസ്സാണ് ഓരോ വരയിലും ചുവടിലും  പ്രതിഫലിച്ചത്.

അതിഥികളായെത്തിയ ഡോക്ടർ അമാനുള്ള വടക്കാങ്ങരയ്ക്കും, റൗഫ് കൊണ്ടോട്ടിയും അതിഥികളായെത്തി.

 രമേശ് , ആദർശ്, വിനേഷ് , ശിവൻ കോവൂർ , ഐൻസ്റ്റീൻ, മിഥുൻ, സുബൈർ പാണ്ഡവത്ത് , ചന്ദ്രൻ , റസീന, റാഫി പുറക്കാട്ടിൽ    പ്രദീപ് എം.എൻ , എന്നിവർ പരിപാടികൾക്ക് നേതൃക്വം നൽകി.
 പിന്തുണ നൽകിയ എല്ലാ രക്ഷിതാക്കൾക്കും ജി.ആർ.സി.സി.യുടെ ആദരവും നന്ദിയും സഘാടകർ അറിയിച്ചു.

പരിപാടിയിൽ പങ്കെടുത്ത തെരഞ്ഞെടുത്ത രക്ഷിതാക്കൾക്ക് ഡോ. അമാനുള്ള വടക്കാങ്ങര എഴുതിയ വിജയമന്ത്രങ്ങൾ എന്ന പുസ്തകം സമ്മാനിച്ചു. കൂടാതെ സർട്ടിഫിക്കറ്റും ക്യാമ്പ് ഐ .ഡി കാർഡുകളും നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img