10:54am 11 November 2026
NEWS
സാംസ്‌കാരിക സംഗമത്തിന് വേദി ഒരുക്കി ജി.ആർ.സി.സി.യുടെ ആർട്ട് & ഡാൻസ് വർക്ക്‌ഷോപ്പ് "ചിത്ര നൃത്യം"
23/09/2025  03:11 PM IST
nila
സാംസ്‌കാരിക സംഗമത്തിന് വേദി ഒരുക്കി ജി.ആർ.സി.സി.യുടെ ആർട്ട് & ഡാൻസ് വർക്ക്‌ഷോപ്പ്  ചിത്ര നൃത്യം

 

കുട്ടികളുടെയും കൗമാരക്കാരുടെയും കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബ് ഖത്തർ (ജി.ആർ.സി.സി.) ഒരു കലാ-സാംസ്കാരിക സംഗമത്തിന് വേദിയൊരുക്കുന്നു. 

വിവിധതരം പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് കൂടുതൽ നിറപ്പകിട്ടാർന്നതും വ്യത്യസ്തവുമായ പരിശീലന ശില്പശാലകളാണ് സംഘടിപ്പിക്കുന്നത്. അതിന്റെ ആദ്യപടിയായി ജി. ആർ.സി.സി. ആർട്ട് & ഡാൻസ് വർക്ക്‌ഷോപ്പ് "ചിത്ര നൃത്യം" സംഘടിപ്പിക്കുന്നു.  

സെപ്റ്റംബർ 27-ന് വൈകിട്ട് 6:30 മുതൽ 8:30 വരെ, മത്താർ ഖദീമിലെ റോയൽ ഓർക്കിഡ് റെസ്റ്റോറന്റിൽ സംഘടിപ്പിക്കുന്ന ഈ പരിപാടി, കുട്ടികൾക്ക് കലയുടെ വർണ്ണ ലയങ്ങളും നൃത്തത്തിന്റെ താളവിന്യാസങ്ങളും ഒരുമിച്ച് അനുഭവിക്കാനുള്ള അപൂർവ്വ വേദിയാണ് അണിയിച്ചൊരുക്കുന്നത്.

ചിത്രകലയും നൃത്തവും ഒരുമിച്ച് സമന്വയിപ്പിച്ച് കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകുകയാണ് ഇതിന്റെ ലക്ഷ്യം. ജീവിതത്തിൽ നിറങ്ങൾ പോലെയും താളങ്ങൾ പോലെയും കലയും നൃത്തവും ഹൃദയത്തെയും മനസ്സിനെയും ഉണർത്തുന്നുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

പരിചയസമ്പന്നരായ കലാകാരന്മാരും നർത്തകരും ഈ ശില്പശാലയ്ക്ക് നേതൃത്വം നൽകും. വിദ്യാർത്ഥികൾക്ക് ക്ലാസിക്കൽ, കോണ്ടെംപററി നൃത്ത മാർഗ്ഗനിർദ്ദേശങ്ങളും ചിത്രരചനാ പരിശീലനവും നൽകും. ഇത് തുടർ ശില്പശാലകളുടെ ആദ്യ പടിയാണെന്നും, പഠനവും വിനോദവും ഒരുമിപ്പിച്ച് സാങ്കേതിക വിദ്യകൾ സ്വായത്തമാക്കാൻ വിദ്യാർത്ഥികളെ ഇത് സഹായിക്കുമെന്നും മുഖ്യ സംഘടകയും ജി.ആർ.സി.സി. പ്രസിഡന്റുമായ രോഷ്നി കൃഷ്ണൻ  അറിയിച്ചു.

ഈ സൗജന്യ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും ലഭിക്കും. പ്രവേശനത്തിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  +974 7111 7954 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് ,
തികച്ചും സൗജന്യമായ ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ രജിസ്ട്രാർ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു .

https://docs.google.com/forms/d/e/1FAIpQLSeIVg9gM1p1VBUr7nFl35W9gFVUcdqF8d_NJatzrrwUijNeAg/viewform?usp=header

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img