07:03am 13 November 2026
NEWS
നൂറ് പുസ്തകങ്ങള്‍ രചിച്ച ഡോ.അമാനുല്ല വടക്കാങ്ങരക്ക് ജിആര്‍സിസിയുടെ ആദരം
18/02/2026  11:42 AM IST
nila
നൂറ് പുസ്തകങ്ങള്‍ രചിച്ച ഡോ.അമാനുല്ല വടക്കാങ്ങരക്ക് ജിആര്‍സിസിയുടെ ആദരം

ദോഹ. വിവിധ ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിച്ച ഡോ.അമാനുല്ല വടക്കാങ്ങരക്ക് ഗ്‌ളോബല്‍ റിഥം കള്‍ചറല്‍ ക്‌ളബ്ബിന്റെ  ആദരം. ഏഷ്യന്‍ ടൗണിലെ ഷീ കിച്ചണ്‍ റസ്‌റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങ് ജിആര്‍സിസി ഉപദേശക സമിതി അംഗം സുബൈര്‍ പാണ്ടവത്ത്,. അധ്യക്ഷ രോഷ്‌നി കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വിനേഷ് ഹെഗ്‌ഡേ, മീഡിയ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ചെമ്മാട് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു. 

ഡോ.അമാനുല്ല വടക്കാങ്ങരയുടെ സര്‍ഗസഞ്ചാരം പ്രവാസ ലോകത്തിന് മാതൃകയാണെന്ന് ജി.ആര്‍.സി.സി ഭാരവാഹികള്‍ പറഞ്ഞു. 

ജിആര്‍സിസിയുടെ വേറിട്ട പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച ഡോ.അമാനുല്ല വടക്കാങ്ങര ആദരവിനുള്ള നന്ദിയും കടപ്പാടും അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img