
ദോഹ: ഖത്തറിലെ പ്രവാസി സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും കറകളഞ്ഞ സാമൂഹ്യ സേവകനും സാമ്പത്തിക വിദഗ്ധനുമായ അബ്ദുൽ റൗഫ് കൊണ്ടോട്ടിക്ക് ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബ് പൊന്നാട നൽകി ആദരിച്ചു
ലോക കേരള സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ നേതൃത്വമികവിനും പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജി.ആർ.സി.സി യുടെ വേദിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എഴുത്തുകാരനും കവിയുമായ രൺജിത്ത് ചെമ്മാട് ആണ് ജി.ആർ.സി.സി.യ്ക്ക് വേണ്ടി പൊന്നാട അണിയിച്ച് ആദരിച്ചത്
പ്രവാസ ലോകത്ത് അദ്ദേഹം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളും നിയമ സഹായങ്ങളും മറ്റുള്ളവർക്ക് മാതൃകയാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വിശിഷ്ട അതിഥികളായി പങ്കെടുത്ത പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. സിനിമ താരം ഹരി പ്രസാദ് വർമ്മ ജി.ആർ.സി.സി. പ്രസിഡന്റ് രോഷ്നി കൃഷ്ണൻ, ഉപദേശക സമിതി അംഗങ്ങളായ അമാനുള്ള വടക്കാങ്ങര, സുബൈർ പാണ്ഡവത്ത് എന്നിവരും വിനേഷ് ഹെഗ്‌ഡെ, ഷെഫിൻ ഷംസുദ്ദീൻ , സുബീർ, ഹണി, റിനിഷ, വേദിക, ജസ്ന, പ്രണവ്, ജിഷ സാഗർ എന്നിവരും ആശംസകൾ നേർന്നു.
തൊഴിൽ നിയമങ്ങളിലെ വൈദഗ്ധ്യവും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും അദ്ദേഹത്തെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ പ്രിയങ്കരനാക്കുന്നു. പ്രൊഫഷണൽ മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ഒത്തുചേരുന്ന അബ്ദുൽ റൗഫ് കൊണ്ടോട്ടിയുടെ യാത്ര വരുംതലമുറയ്ക്ക് വലിയൊരു പ്രചോദനമാണ്.











