09:55am 13 November 2026
NEWS
ഗ്രാൻഡ് മാളിന്റെ “Drive Your Dream with Grand” മെഗാ പ്രമോഷൻ: അഞ്ചാം ഘട്ട വിജയികൾക്ക് സമ്മാന വിതരണം ചെയ്തു
06/06/2026  08:48 PM IST
nila
ഗ്രാൻഡ് മാളിന്റെ “Drive Your Dream with Grand” മെഗാ പ്രമോഷൻ: അഞ്ചാം ഘട്ട വിജയികൾക്ക് സമ്മാന വിതരണം ചെയ്തു.
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ Grand Mall Hypermarket സംഘടിപ്പിക്കുന്ന “Drive Your Dream with Grand” മെഗാ പ്രമോഷന്റെ അഞ്ചാം ഘട്ട നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാൻഡ് മാളിൽ നടന്ന ചടങ്ങിൽ 10 ഭാഗ്യശാലികൾക്ക് വീതം 2,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും, ഒരാൾക്ക് ബ്രാൻഡ് ന്യൂ Hyundai Accent 2026 മോഡൽ കാറും സമ്മാനമായി നൽകി.

ഉപഭോക്താക്കൾക്ക് സ്വപ്നസമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അപൂർവ അവസരമൊരുക്കുന്ന ഈ മെഗാ പ്രമോഷൻ 2026 ജനുവരി 1 മുതൽ ജൂൺ 24 വരെ തുടരുന്നു. പ്രമോഷന്റെ ഭാഗമായി മൊത്തം 10 Hyundai Accent കാറുകളും 1,00,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസുകളും വിജയികൾക്കായി ഒരുക്കിയിട്ടുണ്ട്.

ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് അല്ലെങ്കിൽ ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലെറ്റിൽ നിന്ന് 50 റിയാലോ അതിൽ കൂടുതലോ വിലയ്ക്ക് ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കെടുക്കാം.

ഓരോ സീസണിലും ഉപഭോക്താക്കൾക്കായി ആകർഷകമായ മെഗാ പ്രമോഷനുകൾ അവതരിപ്പിക്കുന്ന ഗ്രാൻഡ് മാൾ, കാറുകൾ, സ്വർണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങി നിരവധി വിലമതിക്കാനാകാത്ത സമ്മാനങ്ങൾ നൽകി ഇതിനോടകം തന്നെ അനേകം ഭാഗ്യവിജയികളെ സൃഷ്ടിച്ചിട്ടുണ്ട്.

ഇതിന് പുറമെ എല്ലാ വിഭാഗങ്ങളിലുമുള്ള ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും വമ്പൻ ഡിസ്‌കൗണ്ടുകളും ഗ്രാൻഡ് മാൾ, ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്.

പ്രമോഷന്റെ അവസാനഘട്ട നറുക്കെടുപ്പ് ജൂൺ 25-ന് നടക്കും. ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ പേർ വിജയികളാകണമെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ Ashraf Chirakkal അഭ്യർഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img