09:55pm 28 October 2026
NEWS
ഗ്രാൻഡ് മാളിന്റെ BUY & GET മെഗാ പ്രൊമോഷൻ: രണ്ടാംഘട്ട ഭാഗ്യവിജയികളെ തിരഞ്ഞെടുത്തു!
26/05/2025  06:27 PM IST
nila
ഗ്രാൻഡ് മാളിന്റെ BUY & GET മെഗാ പ്രൊമോഷൻ: രണ്ടാംഘട്ട ഭാഗ്യവിജയികളെ തിരഞ്ഞെടുത്തു!

ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർകെറ് ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റിൽ "BUY & GET CASH & CAR" മെഗാ പ്രൊമോഷൻ രണ്ടാം ഘട്ട വിജയികളെ തിരഞ്ഞെടുത്തു. ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 15 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.  15 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയാൽ ക്യാഷ് ആണ് സമ്മാനമായി ലഭിക്കുന്നത്. 2025 April 1നു തുടങ്ങി ജൂൺ 21, 2025 വരെ നീളുന്ന ഈ റാഫിൾ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് പുതിയ മോഡൽ ജെറ്റൂർ T2 കാറും 200,000 റിയാലിന്റെ ക്യാഷ് സമ്മാനവും നേടാനുള്ള അവസരം ഒരുക്കിയിരുന്നു. നടന്നു കൊണ്ടിരിക്കുന്ന മെഗാ പ്രൊമോഷന്റെ അവസാന ഘട്ട നറുക്കെടുപ്പ് ജൂൺ 21 നു  നടക്കും. അന്നേ ദിവസം 10 ഭാഗ്യശാലികൾക്കായി 5000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ബമ്പർ സമ്മാനമായി പുതു പുത്തൻ ജെടൂർ T2 കാറും ആണ് ഭാഗ്യ വിജയികളെ  കാത്തിരിക്കുന്നത്.ഖത്തറിലെ ഏത് ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സിനും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്.ലക്കി ഡ്രോ  വേളയിൽ ഗ്രാൻഡ് മാള്  CEO ശരീഫ് ബി.സി, അഡ്മിൻ മാനേജർ നിതിൽ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി ആർ മാനേജർ സിദ്ധിഖ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ, AMM പ്രവീൺ എന്നിവർ പങ്കെടുത്തു.ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും,  ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും  ചെയ്യുക എന്നതാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യം എന്ന്  റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. ഈ അവസരം  എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img