12:31pm 11 November 2026
NEWS
ഗ്രാൻഡ് മാളിന്റെ പന്ത്രണ്ടാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി
03/10/2025  10:11 AM IST
nila
ഗ്രാൻഡ് മാളിന്റെ പന്ത്രണ്ടാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാളിന്റെ ഏഷ്യൻ ടൗണിലെ ഷോറൂമിന്റെ 12 ആം വാർഷികത്തിന്റെ ഭാഗമായി എല്ലാ ഷോറൂമുകളിലും ആനിവേഴ്സറി പ്രൊമോഷൻ ആരംഭിച്ചു. ഗ്രാൻഡ് മാൾ  റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ ആനിവേഴ്സറി കാമ്പെയിൻ ഉത്ഘാടനം ചെയ്തു. സിഇഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ മറ്റു മാനേജ്മെന്റങ്ങളും ഉത്ഘാടന വേളയിൽ പങ്കെടുത്തു.

ഇതിനോടകം തന്നെ റീറ്റെയ്ൽ രംഗത് ഒട്ടനവധി പ്രൊമോഷനുകളും ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് കസ്റ്റമേഴ്സിന്റെ മനസ്സിൽ ഉന്നത സ്ഥാനം നേടിയ ഗ്രാൻഡ് ഹൈപ്പർമാർകെറ്  ഏകദേശം  അയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് വലിയ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുള്ളത്. ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന, നിരവധി ഓഫറുകളും, പ്രമോഷനുകളും ഇവിടെ  ഒരുക്കിയിട്ടുണ്ട്.  

ഗ്രോസറി, ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്‍വെയർ , ലൈഫ് സ്റ്റൈല്‍, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി, മൊബൈൽ, ഇലക്ട്രോണിക്സ്  വിഭാഗങ്ങളിലായി  ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ എല്ലാ ഗ്രാൻഡ് സ്റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ കിഡ്സ് കാർണിവൽ, ഹൽവ ഫെസ്റ്റ്, അറേബ്യൻ ഫെസ്റ്റിവൽ തുടങ്ങിയ സ്പെഷ്യൽ ഓഫർ ക്യാമ്പയ്ൻസും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് അധികൃതർ അറിയിച്ചു. 

എല്ലാ ഓഫറുകൾക്കും പുറമെ ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് VENUE കാറും 150,000 റിയാലിന്റെ ക്യാഷ് വൗച്ചറുകളും നേടാനുള്ള അവസരവും  ഉണ്ട്.

വാർഷികാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 12 -ന്  നിരവധി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും പ്രമോഷനുകളും ഉണ്ടായിരിക്കും. ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ മനസിലാക്കി കൂടുതൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി മികച്ച ആനുകൂല്യങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img