12:19pm 22 September 2026
NEWS
ഗ്രാൻഡ് മാൾ ന്യൂ ഇയർ ക്യാഷ്‌ ഡ്രൈവ് മെഗാ പ്രമോഷൻ
26/02/2025  09:59 PM IST
ഗ്രാൻഡ് മാൾ ന്യൂ ഇയർ ക്യാഷ്‌ ഡ്രൈവ് മെഗാ പ്രമോഷൻ

ദോഹ: രാജ്യത്തെ മുൻനിര റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ  രണ്ടാം ഘട്ട  നറുക്കെടുപ്പ്  ഏഷ്യൻ ടൗണിൽ  വെച്ച് നടന്നു.

2025 ജനുവരി 4 നു തുടങ്ങി മാർച്ച്  22 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്‌ലെറ്റുകളിൽ നിന്നും (ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ്സ്  ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ്സ് (ഷോപ് നമ്പർ  91 & 170, പ്ലാസ മാൾ), ഉമ്മു ഗർൻ, അസീസിയ, എസ്ദാൻ മാൾ വുകൈർ) 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു.

ഗ്രാൻഡ് ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 11 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.  ഗ്രാൻഡ് മാള് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, സിഇഒ ശരീഫ് ബിസി, അഡ്മിൻ മാനേജർ നിതിൽ, ഏരിയ മാനേജർ ബഷീർ പരപ്പിൽ,  പി ആർ മാനേജർ സിദിഖ്,  ബിഡിഎം നദീം പാഷ, മാർക്കറ്റിംഗ് മാനേജർ ഷംസീർ, AMM പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 10 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ഒരാൾക്ക് Jetour X 50 കാറും ആണ്  സമ്മാനമായി നൽകുന്നത്. 

അവസാന ഘട്ട നറുക്കെടുപ്പ് മാർച്ച്  23 നു നടക്കും. ഈ മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങൾ  പരമാവധി ഉപയോഗപ്പെടുത്തണമെന്നും  ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ ശ്രീ.അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img