11:31pm 24 April 2026
NEWS
ഗ്രാൻഡ് മാള് മെഗാ പ്രൊമോഷൻ നാലാം ഘട്ട വിജയികളെ തെരെഞ്ഞെടുത്തു
24/04/2026  09:29 PM IST
nila
ഗ്രാൻഡ് മാള് മെഗാ പ്രൊമോഷൻ നാലാം ഘട്ട വിജയികളെ തെരെഞ്ഞെടുത്തു

 

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ മെഗാ പ്രൊമോഷന്റെ നാലാം ഘട്ട  ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു.  ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 11 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള് ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, PR മാനേജർ സിദിഖ്, മാള് മാനേജർ ശരീഫ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ, AMM പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു . 

10 ഭാഗ്യ വിജയികൾക്ക്  2000 ഖത്തർ റിയൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്‌സെന്റ് കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. 2026 ജനുവരി 1 മുതൽ ജൂൺ 24 വരെ നീളുന്ന മെഗാ  പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 ഹ്യുണ്ടായി ആക്സന്റ് കാറുകൾ, 1,00,000 ഖത്തർ റിയാൽ ക്യാഷ്, എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാള് ഒരുക്കിയിട്ടുണ്ട്. 

ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ ഷോപ് ചെയ്യുമ്പോൾ  ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ്ണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങിയ  റിവാർഡുകൾ നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഇതിനോടകം ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്.

ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും ഗ്രാൻഡ് മാള് /ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത നറുക്കെടുപ്പ്   മെയ് 20 നു നടക്കും. ഈ അവസരങ്ങൾ എല്ലാ ഉപഭോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാൻഡ് മാള് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img