04:54am 24 May 2026
NEWS
ഗ്രാൻഡ് മാൾ മെക്കയിൻസ് 4ാം വാർഷികവും ഈദ് പ്രമോഷനും! ഫാഷൻ, ഗ്രോസറി, കിഡ്സ് കളക്ഷൻസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും വമ്പൻ വിലക്കിഴിവുകൾ
23/05/2026  01:03 PM IST
nila
ഗ്രാൻഡ് മാൾ മെക്കയിൻസ് 4ാം വാർഷികവും ഈദ് പ്രമോഷനും! ഫാഷൻ, ഗ്രോസറി, കിഡ്സ് കളക്ഷൻസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും വമ്പൻ വിലക്കിഴിവുകൾ

 

ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ  മെക്കയിൻസ്  സ്റ്റോറിൽ 4ആം വാർഷിക  ആഘോഷങ്ങൾ ആരംഭിച്ചു.  നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് 24 ഞായർ (One Day Only) 4 റിയാലിന് നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രത്യേക HOURLY ഓഫറുകളും പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്. 

ഗ്രാൻഡ് മാളിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഈദ് പ്രമോഷനും പുരോഗമിക്കുകയാണ്. ഗാർമെന്റ്സ്, മെൻസ് & ലേഡീസ് ഫാഷൻ, കിഡ്സ് ഡ്രസ് വിഭാഗങ്ങളിലായി നിരവധി കളക്ഷനുകൾ പ്രത്യേക വിലക്കിഴിവിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ ഓഫറുകൾക്കും  പുറമെ  50 റിയലിനോ അതിനു മുകളിലോ പർച്ചേസ്  ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് ACCENT കാറും 100,000 റിയാലിന്റെ ക്യാഷ് പ്രൈസും നേടാനുള്ള അവസരവും  ഉണ്ട്.  

ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ മനസിലാക്കി കൂടുതൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി മികച്ച ആനുകൂല്യങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. മറ്റ് ഔട്ട്ലെറ്റുകളിലും സമാനമായ വാർഷിക പരിപാടികൾ സംഘടിപ്പിച്ച് ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img