01:38am 08 November 2026
NEWS
ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് നറുക്കെടുപ്പ്
26/03/2025  03:47 PM IST
nila
 ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് നറുക്കെടുപ്പ്

ദോഹ: രാജ്യത്തെ മുൻനിര റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ  മൂന്ന് ഘട്ട  നറുക്കെടുപ്പ്  ഏഷ്യൻ ടൗണിൽ  വെച്ച് നടന്നു. 2025 ജനുവരി 4 നു തുടങ്ങി മാർച്ച്  22 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്‌ലെറ്റുകളിൽ നിന്നും (ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ്സ്  ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ്സ് (ഷോപ് നമ്പർ  91 & 170, പ്ലാസ മാൾ), ഉമ്മു ഗർൻ, അസീസിയ, എസ്ദാൻ മാൾ വുകൈർ) 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു.

ഗ്രാൻഡ് ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 11 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.  10 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ഒരാൾക്ക് Jetour X 50 കാറും ആണ്  സമ്മാനമായി നൽകുന്നത്. 

ഈ മെഗാ പ്രൊമോഷനിൽ മൂന്ന് ഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പുകളിലൂടെ 30 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയൽ ക്യാഷ് പ്രൈസും 3 പേർക്ക് ബമ്പർ സമ്മാനമായി Jetour X 50 കാറും നൽകി ഗ്രാൻഡ് മാള് ജൈത്ര യാത്ര തുടരുകയാണ്. ഓരോ മൂന്നു മാസത്തിലും നടത്തുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ്ണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങിയ ആവേശകരമായ റിവാർഡുകൾ നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്.

ഈ മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങൾ  പരമാവധി ഉപയോഗപ്പെടുത്തണമെന്നും   ഐസിസി ഉപദേശക സമിതി അംഗം കൂടിയായ ശ്രീ.അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img