11:59am 13 November 2026
NEWS
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ മത്സരങ്ങൾ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ചു
12/02/2026  03:58 PM IST
nila
 ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ മത്സരങ്ങൾ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ചു

ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ മത്സരങ്ങൾ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ചു. ഷൂട്ട് ആൻഡ് വിൻ, പെനാൽറ്റി ഷൂട്ട്, ഫൺ ഗെയിംസ്  തുടങ്ങിയ മത്സരങ്ങളിൽ  ഉപഭോക്താക്കൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഖത്തർ നാഷണൽ സ്പോർട്സ് ദിനത്തോടനുബന്ധിച്ചു  തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾക്കായി പ്രത്യേക ഓഫറുകളും ഗ്രാൻഡ് മാൾ ഒരുക്കിയിരുന്നു. കായിക വിനോദത്തെയും ആരോഗ്യകരമായ ജീവിതശൈലിയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഗ്രാൻഡ് മാൾ റീജണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img