NEWS
പുണ്യമാസത്തിൽ കുട്ടികൾക്കായി ഖുർആൻ പാരായണ മത്സരം നടത്തി ഗ്രാൻഡ് മാള് ഹൈപ്പർമാർക്കറ്റ്
17/03/2025 09:49 PM IST

ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് അൽ വുഖൈർ എസ്ദാൻ സ്റ്റോറിൽ കുട്ടികൾക്കായി ഖുർആൻ പാരായണ മത്സരം സീസൺ -2 സംഘടിപ്പിച്ചു. രണ്ട് കാറ്റഗറിയിലായി നടന്ന മത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പങ്കെടുത്തു.മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ചുള്ള ഇത്തരം മത്സരങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് മാള് റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ ശ്രീ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











