06:16pm 03 September 2026
NEWS
ആഫ്രിക്കൻ വീക്ക് പ്രൊമോഷന് തുടക്കം കുറിച്ച് ഗ്രാൻഡ് മാള് ഹൈപ്പർമാർക്കറ്റ്‌
15/01/2025  04:23 AM IST
ആഫ്രിക്കൻ വീക്ക് പ്രൊമോഷന് തുടക്കം കുറിച്ച് ഗ്രാൻഡ് മാള് ഹൈപ്പർമാർക്കറ്റ്‌

ദോഹ: രാജ്യത്തെ പ്രമുഖ റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർകെറ്റിൽ *African Week Promotion* കൾക്ക് തുടക്കമായി. വ്യത്യസ്ത ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത പഴങ്ങൾ, പച്ചക്കറികൾ, പല വ്യഞ്ജനങ്ങൾ, ആരോഗ്യ സ്വന്ദര്യ വർധക വസ്തുക്കൾ, തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് പ്രൊമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . കൂടാതെ ഗ്രാൻഡ് ഫ്രഷ് ഹോട്ട് ഫുഡ് ആൻഡ് ബേക്കറി വിഭാഗത്തിൽ ഉല്പാദിപ്പിക്കുന്ന വിവിധങ്ങളായ ഭക്ഷണ ഉൽപ്പന്നങ്ങളും ഈ പ്രൊമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ജനുവരി 18 വരെ ഗ്രാൻഡ് മാൾ ഹൈപ്പർമാർകെറ്റിന്റെ എല്ലാ ശാഖകളിലും പ്രൊമോഷൻ ലഭ്യമായിരുക്കും. ഇത് കൂടാതെ എല്ലാ ഡിപ്പാർട്മെന്റുകളിലും വൈവിധ്യങ്ങളായ ഓഫേഴ്സിനും ഡിസ്‌കൗണ്ടിനും പുറമെ 30 പേർക്ക് 150000 റിയലിൻ്റെ ക്യാഷ് പ്രൈസും (5000 രൂപ വീതം ഒരാൾക്ക്) 3 പേർക്ക് JETOUR X50 കാറുകളും ഉൾപ്പെടുന്ന ന്യൂ ഇയർ മെഗാ പ്രൊമോഷനും ഗ്രാൻഡ് മാള് കസ്റ്റമേഴ്സിനായി ഒരുക്കിയിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റ് റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശകസമിതി അംഗവുമായ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img