03:39pm 10 November 2026
NEWS
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഏറ്റവും പുതിയ മെഗാ പ്രൊമോഷൻ "KEYS TO HAPPINESS" വിപുലമായ ആഘോഷങ്ങളോടെ ആരംഭിച്ചു.
05/07/2026  07:09 PM IST
NILA
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഏറ്റവും പുതിയ മെഗാ പ്രൊമോഷൻ KEYS TO HAPPINESS വിപുലമായ ആഘോഷങ്ങളോടെ ആരംഭിച്ചു.
ദോഹ : രാജ്യത്തെ മുൻ നിര ഹൈപ്പർമാർകെറ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ  ഖത്തറിലെ എല്ലാ  ഔട്ട്‌ലെറ്റുകളിലും “Keys to Happiness” മെഗാ പ്രൊമോഷൻ വിപുലമായ ആഘോഷ പരിപാടികളോടെ ആരംഭിച്ചു.

ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ  GM അജിത് കുമാർ പുതിയ പ്രൊമോഷൻ ഉത്‌ഘാടനം ചെയ്തു. CEO നിതിൽ, COO ഹരീഷ്, BDM നദീം പാഷ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, PR മാനേജർ സിദിഖ്, മറ്റ്  മാനേജ്‌മന്റ്  അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മെഗാ പ്രൊമോഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് 10 കാറുകളും 120,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും നേടാനാണു ഇത്തവണ ഗ്രാൻഡ് മാള് അവസരമൊരുക്കിയിട്ടുള്ളത്.

50 വിജയികൾക്കായി സമ്മാനങ്ങൾ ഒരുക്കിയിരിക്കുന്ന ഈ മെഗാ പ്രൊമോഷനിൽ പങ്കെടുക്കുന്നതിനായി, ഉപഭോക്താക്കൾ ഏതെങ്കിലും ഗ്രാൻഡ് മാൾ / ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ലെറ്റുകളിൽ  നിന്നും 50 റിയാലിനോ  അതിലധികമോ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫ്‌ള്  കൂപ്പൺ പൂരിപ്പിച്ചു നൽകിയാൽ മതി. തികച്ചും സുതാര്യമായ നറുക്കെടുപ്പിലൂടെ ഖത്തർ മിനിസ്ട്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.

കഴിഞ്ഞ കുറെ വർഷങ്ങളിലായി വിജയകരമായി നടത്തിവരുന്ന   മെഗാ പ്രമോഷനുകളിലൂടെ ഒരുപാട് വിജയികൾക്ക് കാറുകൾ, സ്വർണ്ണ ബാറുകൾ, ക്യാഷ് പ്രൈസുകൾ, ഗിഫ്‌റ്റ്‌ വൗച്ചറുകൾ  തുടങ്ങിയ  റിവാർഡുകൾ നൽകിക്കൊണ്ട് ഗ്രാൻഡ് മാള് ജൈത്ര യാത്ര തുടരുകയാണ്.

കഴിഞ്ഞ  മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ മെഗാ പ്രൊമോഷന്റെ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റീജിയണൽ ഡയറക്ടർ ശ്രീ.അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

ഖത്തറിന്റെ  വിവിധ ഭാഗങ്ങളിലായി ഗ്രാൻഡിന്റെ പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള പ്രവർത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച്, ഖത്തറിലുടനീളം ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ കൂടുതല്‍ ഔട്ലറ്റുകള്‍ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് കൂടാതെ എല്ലാ ഗ്രാൻഡ് ഔട്ലെറ്റുകളിലും 10, 20, 30 പ്രൊമോഷൻ നടക്കുന്നുണ്ട്. എല്ലാ ഓഫറുകൾക്കും പുറമെ ഫ്രഷ്, ഫുഡ്, നോൺഫുഡ്, ഗാര്മെന്റ്സ്, ലൈഫ്‌സ്റ്റൈൽസ്, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഇലക്ട്രോണിക്സ് മൊബൈൽ തുടങ്ങി എല്ലാ  വിഭാഗങ്ങളിലും പ്രത്യേക ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഗ്രാൻഡ് അധികൃതർ അറിയിച്ചു.

ഗ്രാൻഡുമായുള്ള നിങ്ങളുടെ ഓരോ ഷോപ്പിംഗും ഇനി വിജയത്തിലേക്കുള്ള ഒരു യാത്രയാണ്!
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img