04:28pm 30 April 2026
NEWS
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ 10, 20, 30 പ്രമോഷൻ ആരംഭിച്ചു
30/04/2026  02:57 PM IST
nila
 ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ 10, 20, 30 പ്രമോഷൻ ആരംഭിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ 10, 20, 30 പ്രമോഷൻ ആരംഭിച്ചു. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട് ഫുഡ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ,ഗാര്മെന്റ്സ്, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ആക്‌സസറികൾ, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഈ ഓഫറിൽ എല്ലാ ഗ്രാൻഡ് മാൾ / ഗ്രാൻഡ് എക്സ്പ്രസ്സ് ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലും മെയ് 13 വരെ ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.  

കൂടാതെ മെഗാ പ്രൊമോഷന്റെ ഭാഗമായി, 50 റിയാലോ അതിനു മുകളിലോ വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ ഭാഗ്യവിജയികൾക്ക് 10 കാറുകളും 100,000 റിയാൽ ക്യാഷ് റിവാർഡുകളും ലഭിക്കാൻ അവസരവും ഉണ്ട്.

ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ്ണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങിയ  റിവാർഡുകൾ നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഇതിനോടകം ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്.  ഈ ആനുകൂല്യങ്ങൾ  പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാൻഡ് മാള് റീജിയണൽ ഡയറക്ടർ  ശ്രീ.അഷ്‌റഫ് ചിറക്കൽ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img