
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച ഇന്റർ സ്റ്റോർ ഫുട്ബോൾ ടൂർണ്ണമെൻറിനു സമാപനം കുറിച്ചു . വാശിയേറിയ ഫൈനൽ മത്സരത്തിൽ ടൈ ബ്രേക്കിലൂടെ ഗ്രാൻഡ് മാള് FC ചാമ്പ്യന്മാരായി. ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർകേറ്റിന്റെ 9 ഔട്ട്‌ലെറ്റുകൾ , വെയർ ഹൗസ് , ഹെഡ് ഓഫീസ് എന്നീ ടീമുകളാണ് കിരീടത്തിനായി പോരിന് ഇറങ്ങിയത്
ഐൻ ഖാലിദ് JSQ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന ടൂർണമെൻറ് മത്സരങ്ങൾ കൊണ്ടും ജീവനക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗ്രാൻഡ് എക്സ്പ്രസ് പ്ലാസ മാള് സ്റ്റോർ റണ്ണറപ്പ് കരസ്ഥമാക്കി. ഓവറോൾ ബെസ്റ്റ് പ്ലെയർ ആയി വിഷ്ണുവിനെയും ഓവറോൾ ബെസ്റ്റ് ഗോൾ കീപ്പറായി നാസിഫിനെയും തെരഞ്ഞെടുത്തു.
ചാമ്പ്യന്മാർക്ക് ഉള്ള ട്രോഫിയും പ്രൈസ് മണിയും റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ കൈമാറി. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ കളിക്കാരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ മികച്ച കളിക്കാർക്ക് ഖിയ അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റുകളിൽ ഗ്രാൻഡ് മാള് FC ടീമിൽ കളിയ്ക്കാൻ അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയികളായവർക്കുള്ള വിവിധ ട്രോഫികളും മെഡലുകളും ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി ആർ മാനേജർ സിദ്ദിഖ് മറ്റു സീനിയർ മാനേജ്‌മന്റ് അംഗങ്ങൾ വിതരണം ചെയ്തു.











