03:19pm 31 October 2026
NEWS
മികച്ച ഷോപ്പിംഗ് അനുഭവവുമായി ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ പുതുമുഖത്തിൽ

30/10/2026  08:49 AM IST
nila
മികച്ച ഷോപ്പിംഗ് അനുഭവവുമായി ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ പുതുമുഖത്തിൽ
ദോഹ: ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും മെച്ചപ്പെട്ടതുമായ ഷോപ്പിംഗ് അനുഭവം ഒരുക്കി ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ 2026 ഒക്ടോബർ 29ന് നവീകരിച്ച സ്റ്റോർ ലേഔട്ടുമായി വീണ്ടും പ്രവർത്തനമാരംഭിച്ചു. ആഘോഷത്തിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളുമായി *‘ഗ്രാൻഡ് ധമാക്ക റീലോഞ്ച്’* ഏകദിന പ്രമോഷനും സംഘടിപ്പിച്ചു.

റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, കെട്ടിട ഉടമ ശ്രീ. അലി ദോസരി, സി.ഇ.ഒ. നിഥിൽ, സി.ഒ.ഒ. ഹരീഷ്, ഡെപ്യൂട്ടി ജനറൽ മാനേജർ സൂരജ് എന്നിവർ ചേർന്ന് മറ്റു മുതിർന്ന മാനേജർമാരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.

“ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനും പ്രദേശവാസികൾക്ക് സൗകര്യപ്രദവും ഹൃദ്യവുമായ ഷോപ്പിംഗ് അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നവീകരണം,” റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img