02:07am 01 November 2026
NEWS
ഗ്രാൻഡ് എക്സ്പ്രസിൻ്റെ മെഗാ ഡിസ്കൗണ്ട് സെൻ്റർ പ്ലാസ മാളിൽ പ്രവർത്തനം ആരംഭിച്ചു
24/07/2025  08:09 PM IST
nila
ഗ്രാൻഡ് എക്സ്പ്രസിൻ്റെ മെഗാ ഡിസ്കൗണ്ട് സെൻ്റർ പ്ലാസ മാളിൽ പ്രവർത്തനം ആരംഭിച്ചു

ദോഹ: കഴിഞ്ഞ 11 വർഷമായി ഖത്തറിലെ റീട്ടെയിൽ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഗ്രാൻഡ് എക്സ്പ്രസ്സ്  മെഗാ ഡിസ്‌കൗണ്ട് സെന്റർ വിപുലമായ പരിപാടികളോടെ  പ്രവർത്തനം ആരംഭിച്ചു. ഗ്രാൻഡ് മാൾ  റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാൻഡ് സിഇഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ, മറ്റു മാനേജ്മെന്റങ്ങളും വിശിഷ്ടാതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.  

ആദ്യ വില്പന  വസീം കണ്ണങ്കണ്ടി റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കലിൽ നിന്നും ഏറ്റുവാങ്ങി. ഉപഭോക്താക്കളെ ആകർഷിക്കുന്ന,  നിരവധി ഓഫറുകളും, പ്രമോഷനുകളും ഇവിടെ  ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നൂതന  സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനോടൊപ്പം ഗുണമേന്മയുള്ള എല്ലാ ഉൽപന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഷോപ്പിങ് കേന്ദ്രമായാണ് ഈ മെഗാ ഡിസ്‌കൗണ്ട് സെന്റർ സജ്ജീകരിച്ചിരിക്കുന്നത്.

ഗ്രോസറി, ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്‍വെയർ , ലൈഫ് സ്റ്റൈല്‍, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി  ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇവിടെ 1 റിയാൽ മുതൽ 20 റിയാൽ വരെയുള്ള ഡിസ്‌കൗണ്ട് പ്രൈസിൽ  ഒരുക്കിയിട്ടുണ്ട്.  ഇതിന് പുറമെ മൊബൈല്‍, ടെലിവിഷൻ, പെര്‍ഫ്യൂം തുടങ്ങി ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ചുള്ള  എല്ലാ  ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷകമായ നിരക്കിൽ  ഈ സ്റ്റോറിൽ ലഭ്യമാണ്.

ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ഉപഭോക്‌തൃ ശീലങ്ങൾ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ഇത്തരം സംരംഭങ്ങൾ തുറക്കുന്നതെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.  ഇതുവരെയുള്ള പ്രവർത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച്,ഖത്തറിലുടനീളം ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ കൂടുതല്‍ ഔട്ലറ്റുകള്‍ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img