04:32am 03 November 2026
NEWS
ഗ്രാൻഡ് എക്സ്പ്രസിൻ്റെ LOW PRICE ZONE വുകൈർ സ്റ്റോറിൽ പ്രവർത്തനം ആരംഭിച്ചു.
14/08/2025  07:57 PM IST
nila
ഗ്രാൻഡ് എക്സ്പ്രസിൻ്റെ LOW PRICE ZONE  വുകൈർ സ്റ്റോറിൽ പ്രവർത്തനം ആരംഭിച്ചു.

ദോഹ: കഴിഞ്ഞ 11 വർഷമായി ഖത്തറിലെ റീട്ടെയിൽ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ പുതിയ കോൺസെപ്റ് സ്റ്റോർ ആയ LOW PICE ZONE ഗ്രാൻഡ് എക്സ്പ്രസ്സ് വുകൈർ എസ്ദാൻ സ്റ്റോറിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാൻഡ് മാൾ  റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ മാനേജർ അജിത് കുമാർ, മറ്റു മാനേജ്മെന്റങ്ങളും വിശിഷ്ടാതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.  

ഉപഭോക്താക്കളെ ആകർഷിക്കുന്ന,  നിരവധി ഓഫറുകളും, പ്രമോഷനുകളും ഇവിടെ  ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് നൂതന  സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവം നൽകുന്നതിനോടൊപ്പം ഗുണമേന്മയുള്ള എല്ലാ ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ഷോപ്പിങ് കേന്ദ്രമായാണ് ഈ ലോവെസ്റ്റ് പ്രൈസ് സോൺ സജ്ജീകരിച്ചിരിക്കുന്നത്.

ഇതിനോടകം തന്നെ റീറ്റെയ്ൽ രംഗത് ഒട്ടനവധി പ്രൊമോഷനുകളും ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് കസ്റ്റമേഴ്സിന്റെ മനസ്സിൽ ഉന്നത സ്ഥാനം നേടിയ ഗ്രാൻഡ് ഹൈപ്പർമാർകെറ് ഈ കോൺസെപറ്റ് സ്റ്റോറിലൂടെ ഏകദേശം  അയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് വലിയ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുള്ളത്. 

ഗ്രോസറി, ഫുഡ്, നോൺ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബിൾ, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആൻഡ് ബേക്കറി, ഡയറി, ഫ്രോസൺ, ഫാഷൻ, ഫുട്‍വെയർ , ലൈഫ് സ്റ്റൈൽ, ഹൗസ്ഹോൾഡ്, സ്പോർട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി  ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇവിടെ ലോവെസ്റ്  പ്രൈസിൽ  ഒരുക്കിയിട്ടുണ്ട്.  ഇതിന് പുറമെ മൊബൈൽ, ടെലിവിഷൻ, പെർഫ്യൂം തുടങ്ങി ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ചുള്ള  എല്ലാ  ഉത്പന്നങ്ങളും ഏറ്റവും ആകർഷകമായ നിരക്കിൽ  ഈ സ്റ്റോറിൽ ലഭ്യമാണ്.

കൂടാതെ ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് VENUE കാറും 150,000 റിയാലിന്റെ ക്യാഷ് വൗച്ചറുകളും  സമ്മാനം നേടാനുള്ള അവസരവും  ഉണ്ട്.  

ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ഉപഭോക്‌തൃ ശീലങ്ങൾ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ഇത്തരം സംരംഭങ്ങൾ തുറക്കുന്നതെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.  ഇതുവരെയുള്ള പ്രവർത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച്,ഖത്തറിലുടനീളം ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ കൂടുതൽ ഔട്ലറ്റുകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img