
ദോഹ: കഴിഞ്ഞ 11 വർഷമായി ഖത്തറിലെ റീട്ടെയിൽ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഒൻപതാമത് ഔട്ട്ലെറ്റ് ഫെബ്രുവരി 23 ന് ഞായറാഴ്ച അൽ അതിയയിൽ തുറന്ന് പ്രവർത്തിക്കും. രാവിലെ 9.30 നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ ബിസിനസ് രംഗത്തെ പ്രമുഖരും വിവിധ സർക്കാർ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും കമ്യുണിറ്റി നേതാക്കളും പങ്കെടുക്കുമെന്ന് റീജൻസി ഗ്രൂപ്പ് എം ഡി ഡോ. അൻവർ അമീൻ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുകളും ഓരോ പര്‍ച്ചേസിനും സ്പെഷൽ ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ടെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്വെയർ , ലൈഫ് സ്റ്റൈല്‍, പെര്‍ഫ്യൂം, ടെക്നോളജി, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ മൊബൈല്‍, വാച്ച് കൗണ്ടറുകള്‍, ഗാര്‍മെന്റ്സ് തുടങ്ങിയവയും ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.
ഈ വർഷം പുതുതായി 5 ഹൈപ്പര്‍മാര്‍ക്കറ്റുകൾ കൂടി തുറക്കന്നതിന്റെ മുന്നോടിയായാണ് പുതിയ സംരംഭമെന്നും റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ കൂട്ടിച്ചേർത്തു.











