NEWS
ഗ്രാൻഡ് എക്സ്പ്രസ്സ്- അൽ അതിയ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി.
21/06/2026 04:36 PM IST
NILA

:
ദോഹ: ഖത്തറിലെ പ്രമുഖ റീറ്റെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് എക്സ്പ്രസ്സ് ഹൈപ്പർമാർക്കറ്റിന്റെ അൽ അതിയ സ്റ്റോറിൽ ഒന്നാം വാർഷിക ആഘോഷങ്ങൾ ആരംഭിച്ചു. കുവൈറ്റ് CCOO ശരീഫ് ബിസി , ജനറൽ മാനേജർ അജിത് കുമാർ, സിഇഒ നിതിൽ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി ആർ മാനേജർ സിദിഖ്, ഫിനാൻസ് മാനേജർ അനിൽ, മറ്റു മാനേജ്മെന്റങ്ങളും വാർഷികഘോഷങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുത്തു.
ഇതിനോടകം തന്നെ റീറ്റെയ്ൽ രംഗത് ഒട്ടനവധി പ്രൊമോഷനുകളും ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് കസ്റ്റമേഴ്സിന്റെ മനസ്സിൽ ഉന്നത സ്ഥാനം നേടിയ ഗ്രാൻഡ് ഹൈപ്പർമാർകെറ് നിരവധി ഉത്പന്നങ്ങളാണ് വലിയ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുള്ളത്. ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന, നിരവധി ഓഫറുകളും, പ്രമോഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വാർഷികാഘോഷത്തിന്റെ ഭാഗമായി ജൂൺ 21 -ന് നിരവധി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും പ്രമോഷനുകളും ഉണ്ടായിരിക്കും. ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ മനസിലാക്കി കൂടുതൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി മികച്ച ആനുകൂല്യങ്ങൾ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










