04:06pm 10 November 2026
NEWS
ഗ്രാൻഡ് അലുംനി മീറ്റ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ 25 മഹത്തായ വർഷങ്ങളുടെ ആഘോഷം സംഘടിപ്പിച്ചു
20/07/2025  05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗ്രാൻഡ് അലുംനി മീറ്റ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ 25 മഹത്തായ വർഷങ്ങളുടെ ആഘോഷം സംഘടിപ്പിച്ചു

രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ 25-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി  ഗ്രാൻഡ് അലുംനി മീറ്റ് സംഘടിപ്പിച്ചു.

2004 (ആദ്യ ബാച്ച്) മുതൽ 2025 പാസൗട്ട് വരെയുള്ള 250-ലധികം പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ, അവരുടെ കുടുംബത്തോടൊപ്പം, ഈ പരിപാടി ഓർമ്മകളുടെയും ബന്ധങ്ങളുടെയും ആഘോഷങ്ങളുടെയും ഹൃദ്യമായ ഒത്തുചേരലായിരുന്നു. 

ഡിപ്പാർട്ട്മെൻറ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ ആദ്യ ഡിപ്പാർട്മെന്റ് ഹെഡ് ഡോ.പി. എക്‌സ്. ജോസഫ്, മുൻ എച്ച്. ഒ. ഡി ഡോ. വിമിന കൂടാതെ ഡിപ്പാർട്ട്മെന്റിന്റെ വളർച്ചയുടെ നെടുംതൂണായ നിരവധി മുൻ ഫാക്കൽറ്റികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും സാന്നിധ്യം പരിപാടിയെ മിഴിവുറ്റതാക്കി.

ആർ.സി.എസ്.എസ്. അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു,  കോളേജ് അഡ്മിനിസ്‌ട്രേറ്റർ ഫാ. റിൻ്റൽ മാത്യു, ഡിപ്പാർട്ട്മെൻറ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ ആദ്യ ഡിപ്പാർട്മെന്റ് ഹെഡ് ഡോ. പി.എക്‌സ്. ജോസഫ്, ഡിപ്പാർട്ട്മെൻറ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ മുൻ എച്ച്. ഒ. ഡി ഡോ. വിമിന ഇ.ആർ. കമ്പ്യൂട്ടർ സയൻസ് വിഭാഗം ഡീൻ ഡോ. ബിന്ദിയ എം. വർഗ്ഗീസ് ഗ്രാൻഡ് അലുംനി മീറ്റ് കൺവീനർമാരായ ഡോ.ജയ വിജയൻ, പ്രൊഫ. സുനു മേരി എബ്രഹാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

രാജഗിരി കുടുംബത്തെ ഒന്നടങ്കം ആഘോഷത്തിലും ഗൃഹാതുരതയിലും ആഹ്ലാദത്തിലും ഒരുമിച്ചു കൊണ്ടുവന്ന പൂർവ്വ വിദ്യാർത്ഥികളും നിലവിലെ വിദ്യാർത്ഥികളും അവതരിപ്പിച്ച സ്റ്റേജ് പ്രകടനങ്ങൾ സായാഹ്നത്തെ വർണ്ണാഭമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img