
ദോഹ: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇന്ത്യൻ സംഗീത റിയാലിറ്റി ടെലിവിഷൻ മത്സരമായ ഏഷ്യനെറ്റ് സ്റ്റാർ സിംഗർ സീസൺ 12ലേക്ക് തെരഞ്ഞെടുക്കപെട്ടതിന് ശേഷംതിരിച്ചെത്തിയ ഖത്തർ മലയാളി ഗായിക ശിവപ്രിയസുരേഷിന്
ഖത്തറിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ ഗ്രാമഫോൺ ഖത്തർ സ്വീകരണം നൽകി.ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡോ: റഷീദ് പട്ടത്ത് പൂച്ചെണ്ട് നൽകി ശിവ പ്രിയയെ സ്വീകരിച്ചു.
15 നും 35 നും ഇടയിൽ പ്രായമുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്ന സ്റ്റാർ സിംഗർ ഷോയിൽ ആലാപന കഴിവും വേദിയിലെ സാന്നിധ്യവും അടിസ്ഥാനമാക്കിയാണ് മത്സരം.Asianet Star Singer Fameആയിതെരെഞ്ഞെടുക്കപ്പെട്ട ശേഷം ശിവപ്രിയസുരേഷ് ആദ്യമായി ഖത്തറിൽ പെർഫോം ചെയ്യുന്നത് ഗ്രാമഫോൺ ഖത്തർ അവതരിപ്പിക്കുന്ന സ്മരണാഞ്ജലി സീസൺ 4 ലാണ്.ഖത്തറിലെ വിവിധ വേദികളിലൂടെ
സുപരിചിത ഗായികയായ ശിവപ്രിയ ദോഹയിൽനടന്നസ്റ്റേജ് ഷോകളിൽ പ്രശസ്‌തപിന്നണിഗായകർക്കൊപ്പംഗാനങ്ങൾ ആലപിച്ചി ട്ടുണ്ട്.











