NEWS
മലയാളത്തിന്റെ നാദബ്രഹ്മത്തിന് ആദരം; ഗ്രാമഫോൺ ഖത്തർ 'സ്മരണാഞ്ജലി സീസൺ 5' വെള്ളിയാഴ്ച ഡി.പി.എസ് ഓഡിറ്റോറിയത്തിൽ
20/10/2026 11:33 AM IST
nila

ദോഹ: മലയാള സംഗീത ശാഖയിലെ നിത്യഹരിത ഇതിഹാസം ജി. ദേവരാജൻ മാസ്റ്ററുടെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ചുകൊണ്ട് 'ഈ മനോഹര തീരത്ത്' സംഗീതപരിപാടി സംഘടിപ്പിക്കുന്നു. ദേവരാജൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഗ്രാമഫോൺ ഖത്തർ
ഒരുക്കുന്ന സ്മരണാഞ്ജലി സീസൺ 5 ഒക്ടോബർ 23 വെള്ളിയാഴ്ച വൈകുന്നേരം 6:00 മണിക്ക് അൽ വക്രയിലെ ഡി.പി.എസ് - എം.ഐ.എസ് (DPS-MIS) ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സംഗീതസായാഹ്നം സാക്ഷാത്കരിക്കുന്നതിൽ സഹകരിച്ച എല്ലാ പ്രിയപ്പെട്ട സ്പോൺസർമാർക്കും സംഘാടകർ തങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചു. ദേവരാജൻ മാസ്റ്ററുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കിയുള്ള ഈ പ്രത്യേക പരിപാടിയിലേക്ക് സംഗീതപ്രേമികളെ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ കൂട്ടിച്ചേർത്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











