
കൊച്ചി: ലോക ഭിന്നശേഷി ദിനത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെമിനാർ കോംപ്ലക്സിൽ ലോകപ്രശസ്ത സംഗീതജ്ഞനും ഗ്രാമി അവാർഡ് ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിൻ്റെ മോഹനവീണ സംഗീത കച്ചേരി സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീമിന്റെയും (NSS), SPIC MACAY ൻ്റെയും (Society for Promotion of Indian Classical Music And Culture Amongst Youth) സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
'മോഹൻ വീണ' എന്ന അപൂർവ്വ വാദ്യോപകരണത്തിന്റെ ഉപജ്ഞാതാവും പ്രശസ്ത ഗ്രാമി അവാർഡ് ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിൻ്റെ സംഗീതം പ്രേക്ഷകരെ ആകർഷിച്ചു. പണ്ഡിറ്റ് രവിശങ്കറിന്റെ ശിഷ്യനായ ഇദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
പാശ്ചാത്യ ഹവായിയൻ ഗിറ്റാറിനെ സിത്താർ, സരോദ്, വീണ എന്നിവയുടെ സാങ്കേതികതകളുമായി സംയോജിപ്പിച്ചാണ് അദ്ദേഹം മോഹനവീണ രൂപകല്പന ചെയ്തത്. ഈ ദിനത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് വിമുക്തി സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ പ്രത്യേക അതിഥികളായി പരിപാടിയിൽ പങ്കെടുത്തു.
Photo Courtesy - Google







