
ചെങ്ങന്നൂർ: സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ ബിരുദദാന ചടങ്ങ് ജൂലൈ 11 ശനിയാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. ചടങ്ങിൽ മുഖ്യാതിഥിയായി ജനറൽ ഇൻഷ്വറൻസ് കോർപറേഷൻ . മുൻ ചെയർമാൻ ആലീസ് ജി വൈദ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും.
രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ
220 ഓളം വിദ്യാർത്ഥികൾ മുഖ്യാതിഥിയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങും. കോളേജിന്റെ ചെയർമാനും സെക്രട്ടറിയുമായ എൻജിനീയർ ജോസ് തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപൽ ഡോ. സി. സതീഷ് കുമാർ സ്വാഗതം ആശംസിക്കും. തൊഴിൽരംഗത്തും ജീവിതത്തിലും ആത്മാർഥതയും അർപ്പണബോധവും ധാർമിക മൂല്യങ്ങളും കൈവിടാതെ മുന്നേറാനുള്ള പരിശീലനം വിദ്യാരീതികൾക്കു ഇവിടെ നിന്നും സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന്
പ്രിൻസിപ്പൽ ഡോ.സി സതീശ് കുമാർ ,അദ്ധ്യാപകരായ ഡോ. ടിന്റു മേരി ജോൺ , പ്രൊഫ. ഷിനു തോമസ്, ഡോ. വിപിൻ ഗോപൻ എന്നിവർ വാർത്താ സമ്മേളനത്തിലറിയിച്ചു.










