NEWS
ഗവ: വനിത ഐടിഐ എൻഎസ്എസ് സപ്ത ദിന ക്യാമ്പ് സമാപിച്ചു
02/01/2026 07:51 PM IST
nila

ചെങ്ങന്നൂർ : ഗവ: വനിത ഐ.റ്റി.ഐ എൻഎസ്എസ് 134-ാം നമ്പർ യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "ഗ്രാമത" ചെങ്ങന്നൂർ കിഴക്കേനട ഗവ.യു. പി സ്കൂളിൽ സമാപിച്ചു. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന സന്ദേശം ഉയർത്തി ആരംഭിച്ച ക്യാമ്പിന്റെ സമാപന സമ്മേളനം നഗരസഭ മൂന്നാം വാർഡ് കൗൺസിലർ എൻ. അനുപമ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇൻസ്‌ട്രക്ടർ ബി. രാധാകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ. ഷിബുരാജൻ സമ്മാന വിതരണം നിർവഹിച്ചു. നഗരസഭ സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി. നിഷ, പ്രോഗ്രാം ഓഫീസർ ടി.ബി. രാജീവ്, വോളണ്ടിയർ ക്യാപ്റ്റൻ ആദിത്യ എസ് പിള്ള, സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ. ബിന്ദു, പി. റ്റി എ പ്രസിഡന്റ് എം സുമേഷ് കുമാർ,വിനോദ് കുമാർ എൻ കെ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ചിഞ്ചു. വി. പി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











