
ദോഹ: ഗവൺമെന്റ് കോളേജ് മടപ്പള്ളി അലുമിനി അസോസിയേഷൻ ഖത്തർ (GMAQ) അംഗങ്ങൾക്കായി കുടുംബസംഗമംനടത്തി. റയ്യാൻ പ്രൈവറ്റ് സ്കൂളിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സൗഹൃദങ്ങൾ പുതുക്കുന്നതിനും പ്രവാസലോകത്തെ മടപ്പള്ളിക്കാരുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുമായാണ് സംഗമം സംഘടിപ്പിച്ചത്.
ഉച്ചയ്ക്ക് 12:30-ന് ആരംഭിച്ച പരിപാടിയിൽ
GMAQ ജനറൽ സെക്രട്ടറി ബിജു സി.കെ. സ്വാഗതം ആശംസിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ കേളോത്ത് അധ്യക്ഷത വഹിച്ചു. GMAQ ലോഞ്ചിംഗ് ചടങ്ങായ 'റീകണക്ട് 26'-ന്റെ സംഘാടക സമിതി ചെയർമാൻ ആഷിഖ് അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ ചടങ്ങുകൾ നിയന്ത്രിച്ചു.
കലാകായിക വിരുന്നുകൾ സംഗമത്തിന് മിഴിവേകിക്കൊണ്ട് ഖത്തറിലെ പ്രശസ്ത ഗായകൻ റിയാസ് കാരിയാട് നയിച്ച സംഗീതവിരുന്ന് നടന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ വിനോദ പരിപാടികൾക്ക് റാഹിയാസ്, ജൗഹർ, മുബാറക് മുഹമ്മദ്, ഷജല, അതുൽ രാജ് എന്നിവർ നേതൃത്വം നൽകി. വൈകുന്നേരം 6 മണിയോടെ സമാപിച്ച ചടങ്ങിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് GMAQ ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.











