11:28pm 25 October 2026
NEWS

ജയിൽ ചാടിയ ​ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചാൽ 9446899506 എന്ന നമ്പരിൽ അറിയിക്കണമെന്ന് പൊലീസ്

25/07/2025  09:31 AM IST
nila
 ജയിൽ ചാടിയ ​ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചാൽ 9446899506 എന്ന നമ്പരിൽ അറിയിക്കണമെന്ന് പൊലീസ്

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെട്ട ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചാൽ 9446899506 എന്ന നമ്പരിൽ അറിയിക്കണമെന്ന് പൊലീസ്. ഇയാളെ തിരിച്ചറിയാനുള്ള അടയാളങ്ങളും പൊലീസ് പുറത്തുവിട്ടു. കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും ​ഗോവിന്ദച്ചാമിയെ പിടികൂടാനായി നിയോ​ഗിച്ചിട്ടുണ്ട്.  

ഗോവിന്ദ ചാമിയുടെ ഇടത് കൈ മുറിച്ചുമാറ്റിയിട്ടുണ്ട്. വലത് കവിളിൽ ഒരു അടയാളവും ഇടത് കവിളിൽ ഒരു മുറിവ് പാടുമുണ്ട്. ജയിൽ നമ്പർ: 33 ആണ് ഗോവിന്ദ ചാമിയുടെ ജയിൽ നമ്പർ. 2011ൽ ആണ് ജയിലിലാകുന്നത്. ജയിൽ രേഖകൾ പ്രകാരം ഗോവിന്ദച്ചാമിയുടെ വിവരങ്ങൾ ഇങ്ങനെ: പേര്: ഗോവിന്ദസ്വാമി, പ്രായം: 41, അവിവാഹിതൻ. വിലാസം: ഐവത്തക്കുടി (AIVATHAKUDI), എരഞ്ഞ പി.ഒ. (ERANJA PO), വാപ്പൂർ പി.എസ്. (VAPOOR PS), കരൂർ (KARUR).

ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കവെ ഇന്ന് പുലർച്ചെ 1.15 നാണ് ​ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെട്ടത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അരം പോലുള്ള ആയുധം ഉപയോഗിച്ചാണ് ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി വളച്ചതെന്നാണ് നിഗമനം. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണി കുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img