NEWS
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെട്ട ഗോവിന്ദച്ചാമി പിടിയിലായെന്ന് റിപ്പോർട്ട്
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെട്ട ഗോവിന്ദച്ചാമി പിടിയിലായെന്ന് റിപ്പോർട്ട്
25/07/2025 10:07 AM IST
nila

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെട്ട ഗോവിന്ദച്ചാമി പിടിയിലായെന്ന് റിപ്പോർട്ട്. കണ്ണൂരിലെ ഡിസിസി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ പിടികൂടി എന്നാണ് റിപ്പോർട്ട്. ഡിസിസി ഓഫീസിന് സമീപത്തെ ഒരു വീട്ടിൽ ഒളിച്ചിരുന്ന നിലയിലാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. അതേസമയം, ഇതുസംബന്ധിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഡിസിസി ഓഫീസിന് സമീപത്തെ ചായക്കടയ്ക്ക് പിന്നാല്‍ കണ്ടതായി പ്രദേശവാസികള്‍ വെളിപ്പെടുത്തിയിരുന്നു. ജയിലിന് നാല് കിലോമീറ്റര്‍ അകലെയാണിത്. ആളുകളെ കണ്ടപ്പോള്‍ മതില്‍ ചാടി ഓടിയെന്നും പറയുന്നു. കള്ളി ഷര്‍ട്ടാണ് ആ സമയം ഗോവിന്ദച്ചാമി ധരിച്ചതെന്നും തലയില്‍ തുണി ചുറ്റിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 'കറുത്ത പാന്റും വെള്ളയിൽ ലൈൻ ഉള്ള ഷർട്ടും ധരിച്ചയാളെ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











