01:46pm 13 November 2026
NEWS
ഡോ.ബി.ആർ. അംബേദ്കർ ലക്ഷക്കണക്കിന് പാവപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ദീർഘദർശിയാണെന്ന്​ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
16/04/2025  11:28 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഡോ.ബി.ആർ. അംബേദ്കർ ലക്ഷക്കണക്കിന് പാവപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ദീർഘദർശിയാണെന്ന്​ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
HIGHLIGHTS

ദളിത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഡി.ഐ.സി.സി.ഐ) സംഘടിപ്പിച്ച അംബേദ്കർ ജന്മവാർഷികം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്​ഘാടനം ചെയ്യുന്നു

കൊച്ചി: ഡോ.ബി.ആർ. അംബേദ്കർ ലക്ഷക്കണക്കിന് പാവപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ദീർഘദർശിയാണെന്ന്​ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. അദ്ദേഹം ഭാരത് രത്ന ആണെങ്കിലും, തൊഴിൽ നിയമങ്ങൾ, സാമ്പത്തിക ശാസ്ത്രം, സാമൂഹിക പരിഷ്കാരം തുടങ്ങിയ നിരവധി മേഖലകളിൽ മാറ്റം കൊണ്ടുവന്ന് ലോകത്തിന് മാതൃകകൾ സമ്മാനിച്ച വ്യക്തിയായതിനാൽ അദ്ദേഹത്തെ  വിശ്വരത്ന എന്ന് വിളിക്കുന്നതാണ് കൂടുതൽ ഉചിതമെന്നും ഗവർണർ പറഞ്ഞു. കൊച്ചിയിൽ ദളിത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഡി.ഐ.സി.സി.ഐ) സംഘടിപ്പിച്ച അംബേദ്കർ ജന്മവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. സംഘടനയുടെ  20ാം സ്ഥാപന ദിനവും അദ്ദേഹം ഉദ്​ഘാടനം ചെയ്തു. 
അംബേദ്കറിന്റെ ചിത്രത്തിൽ ഗവർണർ പുഷ്പാർച്ചന നടത്തി.
ഡി.ഐ.സി.സി.​ഐ സ്ഥാപകനും ചെയർമാനുമായ ഡോ. മിലിന്ദ് കാംബ്ലെ അധ്യക്ഷത വഹിച്ചു. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, ഡി.ഐ.സി.സി.ഐ ദേശീയ പ്രസിഡന്റ് രവികുമാർ നാര,ദക്ഷിണേന്ത്യ വൈസ് പ്രസിഡന്റ് പി.കെ. സുധീർ എന്നിവർ സംസാരിച്ചു.
വിവിധ വ്യവസായ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദളിത് സംരംഭകരെ ഗവർണർ ആദരിച്ചു. പാനൽ ചർച്ചയിൽ തൃശൂർ പോലീസ് അക്കാദമി ഐ.ജി.  കെ. സേതുരാമൻ, രജിമോൻ കുട്ടപ്പൻ, ദിനു വെയിൽ, എൻ.വി. സുരേഷ് ബാബു തുടങ്ങിയവർ പ​ങ്കെടുത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img