01:33am 13 November 2026
NEWS
സ്ത്രീധനത്തിനെതിരെയും മയക്കുമരുന്നിനെതിരെയും ഉള്ള കുഫോസിന്റെ നിലപാട് പ്രശംസനാർഹം ഗവർണർ
19/02/2026  07:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്ത്രീധനത്തിനെതിരെയും  മയക്കുമരുന്നിനെതിരെയും ഉള്ള കുഫോസിന്റെ  നിലപാട് പ്രശംസനാർഹം ഗവർണർ
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ പതിനൊന്നാം ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ച് ബിരുദധാരികളിൽ നിന്ന് സ്ത്രീധന-മയക്കുമരുന്ന് വിരുദ്ധ സത്യവാങ്മൂലം വാങ്ങുന്ന നിലപാടിനെ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ പ്രശംസിച്ചു. കുഫോസിൽ നിന്നും ബിരുദധാരികളായി പുറത്തിറങ്ങുന്നവരിൽ എഴുപത് ശതമാനത്തോളം പെൺകുട്ടികളാണെന്നുള്ളതും സർവകലാശാലയുടെ ഈ തീരുമാനത്തിന് മാറ്റു കൂട്ടുന്നതാണെന്നും ഗവർണർ പറഞ്ഞു. സമൂഹത്തിന്റെ നിലവിലെ സാഹചര്യത്തിൽ എല്ലാവരും സ്ത്രീധന മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എടുക്കേണ്ടത് അത്യാവശ്യമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു . മത്സ്യ സമുദ്ര മേഖലയിലെ പഠനം കേവലം ഡിഗ്രി നേടുക എന്നതിലുപരി ഈ സമൂഹത്തിന് ഉപകാരപ്രദമാകുക എന്നതാകണം പരമ പ്രധാന ലക്ഷ്യം എന്നും കുഫോസ് ചാൻസിലർ കൂടിയായ ഗവർണ്ണർ ഓർമ്മിപ്പിച്ചു .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img