02:44am 13 November 2026
NEWS
ഗവർണർ ആർലേക്കർ നാളെ കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികൾക്കൊപ്പം.
17/02/2026  03:45 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗവർണർ ആർലേക്കർ നാളെ കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികൾക്കൊപ്പം

 

കൊച്ചി: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, പിന്നിട്ട ജീവിതാനുഭവങ്ങളും വിജയപാഠങ്ങളും കോളേജ് വിദ്യാർത്ഥികളുമായി പങ്ക് വെക്കുന്നു.

എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നാളെ (19.02.26 വ്യാഴാഴ്ച) ഉച്ച കഴിഞ്ഞ് മൂന്നുമണിക്കാണ് പരിപാടി 

പ്രൊഫ. കെവി തോമസ് വിദ്യാധനംട്രസ്റ്റ്, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു വരുന്ന 'മഹത് വ്യക്തികളുമായി അഭിമുഖം' പതിനാലാമത് പരിപാടിയുടെ ഭാഗമായാണിത്.

രാജ്യത്തിന്റെ സാമ്പത്തിക വികസനം, പരിസ്ഥിതി, സാമൂഹിക വികസനം, ജനാധിപത്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ തിരഞ്ഞെടുത്ത വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ചോദിക്കാം.

വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക്  ഗവർണർ മറുപടി നൽകും 

വിജയികൾക്ക് സമ്മാനങ്ങളും വൃക്ഷത്തൈകളുടെ വിതരണവും ഗവർണർ നിർവഹിക്കും

മികച്ച പ്രകടനം കാഴ്ചവെക്കുന്ന കോളേജുകൾക്ക് അവാർഡുകളും നൽകും

വിദ്യാർത്ഥികൾ കോളേജ് തിരിച്ചറിയൽ കാർഡും സ്ഥാപന മേധാവിയുടെ കത്തും കരുതേണ്ടതാണ്.

ഉച്ചകഴിഞ്ഞ് 2:45-ന് മുൻപായി രജിസ്റ്റർ ചെയ്യണം.

ദീപം തെളിയിച്ചുകൊണ്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്യും

പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി, പ്രൊഫ. കെ. വി. തോമസ്  അധ്യക്ഷത വഹിക്കും 

മുതിർന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് മോഡറേറ്റർ ആയിരിക്കും 

സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ് സ്വാഗതവും വിദ്യാധനം ട്രസ്റ്റ് ട്രസ്റ്റി രേഖാ തോമസ് നന്ദിയും പറയും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img