NEWS
ആശ വർക്കർമാർക്ക് ഓണറേറിയം നൽകുന്നതിനായി നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങൾ പിൻവലിച്ചു
17/03/2025 03:22 PM IST
nila

തിരുവനന്തപുരം: ആശ വർക്കർമാർക്ക് ഓണറേറിയം നൽകുന്നതിനായി നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങൾ പിൻവലിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മാനദണ്ഡങ്ങളിലെ ഇളവ് സർക്കാർ നേരത്തേതന്നെ തത്വത്തിൽ സമ്മതിച്ചിരുന്നതാണ് എന്നാൽ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. അതേസമയം, ആശ വർക്കർമാരപടെ പ്രധാന ആവശ്യങ്ങളായ ഓണറേറിയം വർധനയും പെൻഷനും സർക്കാർ അംഗീകരിച്ചിട്ടില്ല.
ആവശ്യങ്ങളിൽ ഒന്നെങ്കിലും അംഗീകരിച്ചതിൽ സന്തോഷമെന്നും സമരവിജയമാണിതെന്നും പ്രതികരിച്ച ആശാവർക്കർമാർ, സമരം അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 36-ാം ദിവസമായി തുടരുന്ന രാപ്പകൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നു രാവിലെ മുതൽ ആശമാർ സെക്രട്ടേറിയറ്റ് ഉപരോധിക്കുകയാണ്. ഈ പ്രതിഷേധം വൈകീട്ട് ആറുമണി വരെ തുടരുമെന്നും സമരക്കാർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.