03:15pm 03 September 2026
NEWS
പിഎസ്‌സി റാങ്ക് ലിസ്റ്റുകൾക്ക് ആറുമാസം കൂടി കാലാവധി; 18 അധ്യാപക തസ്തികകൾക്ക് ആശ്വാസം
02/09/2026  12:00 PM IST
nila
പിഎസ്‌സി റാങ്ക് ലിസ്റ്റുകൾക്ക് ആറുമാസം കൂടി കാലാവധി; 18 അധ്യാപക തസ്തികകൾക്ക് ആശ്വാസം

തിരുവനന്തപുരം: സമരക്കാരുടെ ആവശ്യം പരിഗണിച്ച് പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാർ തീരുമാനം. 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന 18 അധ്യാപക തസ്തികകളിലെ റാങ്ക് ലിസ്റ്റുകൾക്ക് ആറുമാസം കൂടി കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ച് സമരം നടത്തിയ ഉദ്യോഗാർഥികൾക്ക് നൽകിയ ഉറപ്പിന്റെ ഭാഗമായാണ് സർക്കാർ നടപടി.

അതേസമയം, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് പുതിയ എൻഡിപിഎസ് കോടതികൾ ആരംഭിക്കാനും സർക്കാർ തീരുമാനിച്ചു. മഞ്ചേരി, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലായിരിക്കും പുതിയ കോടതികൾ പ്രവർത്തനം ആരംഭിക്കുക. ലഹരിക്കടത്ത് ഉൾപ്പെടെയുള്ള എൻഡിപിഎസ് കേസുകളുടെ വിചാരണ നടപടികൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കോടതികൾ ആരംഭിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img